ആഗ്രഹങ്ങളുണ്ട്, ഒപ്പം ഉൽക്കണ്ഠയും : വേൾഡ് കപ്പിനെ കുറിച്ച് ലയണൽ മെസ്സി!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തു. മെസ്സി രണ്ടു ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ലൗറ്ററോ മാർട്ടിനസാണ് കരസ്ഥമാക്കിയിട്ടുള്ളത്.
ഏതായാലും ഈ മത്സരത്തിനു ശേഷം മെസ്സി മാധ്യമങ്ങളോട് കുറച്ചധികം സമയം സംസാരിച്ചിരുന്നു. വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ചായിരുന്നു മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നത്. ഒരുപാട് കാര്യങ്ങൾ വേൾഡ് കപ്പിനെ കുറിച്ച് മെസ്സി പറഞ്ഞിട്ടുണ്ട്.ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെന്നും എന്നാൽ അതിനോടൊപ്പം തന്നെ ഉൽക്കണ്ഠയുമുണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Messi y la ilusión del Mundial: "Muchas ganas, ilusión y ansiedad"🗣
— TyC Sports (@TyCSports) September 24, 2022
La Pulga palpitó la gran cita de Qatar y se refirió a cómo afrontar el último tramo de tiempo antes de la Copa del Mundo: "Es especial y hay que ir paso a paso".https://t.co/uSU8qzqwEq
” ഒരുപാട് ആഗ്രഹങ്ങളും ആകാംക്ഷയുമുണ്ട്, അതിനോടൊപ്പം ഉത്കണ്ഠയുമുണ്ട്. കാരണം വേൾഡ് കപ്പ് എത്തിക്കഴിഞ്ഞു. അതേസമയം ഞങ്ങൾ ശാന്തരായി ഇരിക്കേണ്ടതുണ്ട്. കാരണം ഇനിയും ഒരു ചെറിയ ഇടവേള കൂടിയുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തിക്കൊണ്ട് നല്ല രൂപത്തിൽ വേൾഡ് കപ്പിന് എത്തേണ്ടതുണ്ട്.ആളുകൾ ഇങ്ങനെയാണോ വേൾഡ് കപ്പിനെ കാത്തിരിക്കുന്നത് അതുപോലെതന്നെയാണ് ഞങ്ങളും. ആരാധകർക്ക് ഉള്ള പോലെയുള്ള ആകാംക്ഷയും ഉൽക്കണ്ഠയും ആകുലതയുമൊക്കെ ഞങ്ങൾക്കുമുണ്ട്. ഏതായാലും ഞങ്ങൾക്ക് ഇപ്പോൾ മികച്ച ഒരു ടീമുണ്ട്. വേൾഡ് കപ്പ് എന്നുള്ളത് സ്പെഷ്യലായിട്ടുള്ള കാര്യമാണ്. ഓരോ ചുവടുകൾ വെച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടു പോകേണ്ടത് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
നിലവിൽ 34 മത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുകയാണ് അർജന്റീന. ഇനി അർജന്റീനയുടെ എതിരാളികൾ ജമൈക്കയാണ്.അതേസമയം വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യ,മെക്സിക്കോ,പോളണ്ട് എന്നിവരെയാണ് അർജന്റീനക്ക് നേരിടേണ്ടി വരിക.