ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരം : പുതിയ താരത്തെ പ്രശംസിച്ച് സ്‌കലോണി!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് റിവർ പ്ലേറ്റ് വിട്ടുകൊണ്ട് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ എത്തിയത്. മികച്ച പ്രകടനമാണ് പോർച്ചുഗീസ് ലീഗിൽ താരം പുറത്തെടുക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മിഡ്‌ഫീൽഡർക്കുള്ള പുരസ്കാരം എൻസോയായിരുന്നു കരസ്ഥമാക്കിയിരുന്നത്. ഇതിന് പിന്നാലെ അർജന്റൈൻ ദേശീയ ടീമിലേക്കുള്ള വിളിയും താരത്തിന് ലഭിക്കുകയായിരുന്നു.

അർജന്റീന രണ്ട് സൗഹൃദമത്സരങ്ങളാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ താരത്തിന് അരങ്ങേറ്റം കുറിക്കാനുള്ള അവസരം സ്‌കലോണി നൽകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ താരത്തെ സ്‌കലോണി പ്രശംസിച്ചിട്ടുണ്ട്.അതായത് മിഡ്ഫീൽഡിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് എൻസോ ഫെർണാണ്ടസ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ചില സമയങ്ങളിൽ ഞങ്ങൾ രണ്ട് മിഡ്‌ഫീൽഡർമാരെ വെച്ചാണ് കളിക്കുക.ചിലപ്പോൾ മൂന്നു പേരെ വെച്ച് കളിക്കും. യഥാർത്ഥത്തിൽ എൻസോ ഫെർണാണ്ടസ് ഒരു കമ്പ്ലീറ്റ് മിഡ്ഫീൽഡർ ആണ്.മിഡ്ഫീൽഡിലെ ഏതൊരു പൊസിഷനിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.മധ്യനിരയിൽ ഇടതുവശത്തും വലതുവശത്തും അദ്ദേഹത്തിന് ഒരുപോലെ കളിക്കാം.അദ്ദേഹം ഒരു മോഡേൺ ഫുട്ബോളർ കൂടിയാണ് ” ഇതാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എന്നാൽ എൻസോയെ സംബന്ധിച്ചിടത്തോളം അർജന്റീനയുടെ ടീമിൽ സ്ഥിര സാന്നിദ്ധ്യമാവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്തെന്നാൽ എക്സിക്കിയേൽ പലാസിയോസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരുമായി സ്ഥാനത്തിന് വേണ്ടി എൻസോ ഫെർണാണ്ടസ് മത്സരിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *