പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കും, സുരക്ഷിതരാണെന്ന് കരുതരുത്;സൂപ്പർ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി സോൾഷ്യാർ
മികച്ച പ്രകടനം നടത്തിയത് കൊണ്ട് മാത്രം തങ്ങളുടെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതരുതെന്ന് സൂപ്പർ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് മാർക്കസ് റാഷ്ഫോർഡ്, ആന്റണി മാർഷ്യൽ, മാസോൺ ഗ്രീൻവുഡ് എന്നിവർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മത്സരക്കാൻ ഒരു സ്ട്രൈക്കറെ കൂടി ആവിശ്യമുണ്ടെന്നു അദ്ദേഹം അറിയിച്ചു. നിലവിൽ ലുക്കാക്കു ടീം വിട്ട ശേഷം യുണൈറ്റഡ് പകരക്കാരനെ സൈൻ ചെയ്തിട്ടില്ല. ഈ സീസണിൽ മൂവരും മികച്ച രീതിയിൽ ആണ് കളിച്ചിരുന്നത്. ഇരുവരും എല്ലാ കോംപിറ്റീഷനുകളിലുമായി പത്തൊൻപത് ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഗ്രീൻവുഡ് ആകട്ടെ പന്ത്രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും സുരക്ഷിതരാണ് എന്ന് കരുതരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
Ole Gunnar Solskjaer says Man Utd could be in the market for another striker and calls on Rashford, Martial and Greenwood to relish the competition @TelegraphDucker #MUFC https://t.co/oeiLCa843o
— Telegraph Football (@TeleFootball) June 29, 2020
” മാഞ്ചസ്റ്റർ യൂണൈറ്റഡിലെ സ്ഥാനങ്ങൾക്ക് വേണ്ടി മത്സരങ്ങൾ തീർച്ചയായും ആവിശ്യമാണ്. മത്സരങ്ങളിൽ എല്ലാം തന്നെ നിങ്ങൾ കാര്യങ്ങൾ നന്നായി ചെയ്യുന്നത് കൊണ്ട് നിങ്ങൾ സുരക്ഷിതരാണെന്നും പകരം ആരെയും ക്ലബ് എത്തിക്കില്ലെന്നും നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ഞാൻ കളിച്ച കാലത്ത് ടെഡ്ഢി, യൊർക്കെ, നിസ്റ്റൽറൂയി, റൂണി എന്നിവരോടൊക്കെ മത്സരത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. തീർച്ചയായും ഞങ്ങൾ ഇമ്പ്രൂവ് ചെയ്യാനാണ് നോക്കുന്നത്. നിങ്ങൾ ഇമ്പ്രൂവ് ആയിട്ടില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ മറ്റുള്ള താരങ്ങളെ നോക്കും. ഒരുപാട് ദൂരം സഞ്ചരിക്കുക എന്നത് മാത്രമാണ് ക്ലബിന്റെ ലക്ഷ്യം ” അദ്ദേഹം പറഞ്ഞു.
Solskjaer:
— UTFR (@ManUtd_HQ) June 29, 2020
"I myself have been here for many years as a striker and Teddy has arrived, Dwight has arrived, Ruud has arrived, Wayne has arrived. We always have to improve, and if they don't not improve, we may have to look elsewhere." pic.twitter.com/Zy7XcpfLQv