ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കും? ഉത്തരം ഇതാ!
ഈ വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിലേക്ക് ഇനി അധികം ദൂരമൊന്നുമില്ല. വരുന്ന നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് കിക്കോഫ് മുഴങ്ങുക.ഇത്തവണ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ടീമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. നിലവിലെ ഫിഫ റാങ്കിംഗ് ഒന്നാം സ്ഥാനവും ബ്രസീലിന്റെ കൈവശം തന്നെയാണുള്ളത്.
ഏതായാലും ബ്രസീലിന്റെ ഖത്തർ വേൾഡ് കപ്പിനുള്ള സ്‌ക്വാഡ് എന്ന് പ്രഖ്യാപിക്കുമെന്നുള്ളത് ആരാധകർ ആവേശത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്.ഇപ്പോഴിതാ ഇതിനുള്ള ഉത്തരം പ്രമുഖ പ്രതികരണം മാധ്യമമായ ഗ്ലോബോ നൽകി കഴിഞ്ഞിട്ടുണ്ട്. നവംബർ ഏഴാം തീയതി ആയിരിക്കും ബ്രസീലിന്റെ പരിശീലകനായ ടിറ്റെ വേൾഡ് കപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ ഫൈനൽ സ്‌ക്വാഡിന് മുന്നേയുള്ള പ്രാഥമിക ലിസ്റ്റിനെ ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി ആയിരിക്കും ടിറ്റെ പുറത്തുവിടുക.55 പേരുടെ ലിസ്റ്റ് ആയിരിക്കും ഇത്.ഇതിൽ നിന്നുമാണ് ഫൈനൽ സ്‌ക്വാഡ് നവംബർ ഏഴാം തിയ്യതി പുറത്തുവിടുക.
അതേസമയം വേൾഡ് കപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊണ്ട് ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്. ഇരുപത്തിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഘാനയും ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ ടുണീഷ്യയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഈ സൗഹൃദ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഇന്നലെ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരങ്ങളായ ഗബ്രിയേൽ ജീസസ്,മാർട്ടിനെല്ലി,കൂട്ടിഞ്ഞോ,ആൽവസ് എന്നിവരുടെ അഭാവമൊക്കെ ശ്രദ്ധേയമായി. ഏതായാലും ആ സ്‌ക്വാഡ് കൂടെ താഴെ നൽകുന്നു.
CBF prevê convocação final para a Copa do Mundo no dia 7 de novembro
— ge (@geglobo) September 9, 2022
Tite disse que vai divulgar os 55 nomes da pré-lista para a Copa até o dia 21 de outubro. O prazo vale para todas as seleções.
Tem alguém ansioso aí? #ge pic.twitter.com/9oBEUboZne
goalkeepers
Alisson – Liverpool
Ederson – Manchester City
Weverton – Palmeiras
defenders
Bremer – Juventus
Militao – Real Madrid
Marquinhos – PSG
Ibanez – Rome
Thiago Silva – Chelsea
Danilo – Juventus
Alex Sandro – Juventus
Alex Telles – Seville
Midfielders
Bruno Guimaraes – Newcastle
Casemiro – Manchester United
Everton Ribeiro – Flamengo
Fabinho – Liverpool
Fred – Manchester United
Paquetá – West Ham
attackers
Antony – Manchester United
Firmino – Liverpool
Matheus Cunha – Atletico Madrid
Neymar – PSG
Pedro – Flamengo
Raphinha – Barcelona
Richarlison – Tottenham
Rodrygo – Real Madrid
Vinicius Junior – Real Madrid