മെസ്സി എത്ര വർഷം കളിക്കുന്നുവോ ആ ബാലൺ ഡി’ഓറുകളൊക്കെ അദ്ദേഹത്തിന് തന്നെ,CR7ന് സംഭവിച്ച മോശം കാര്യമാണ് മെസ്സി എതിർ ഭാഗത്തുണ്ടായത് : മുൻ യുണൈറ്റഡ് താരം!
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തോളമായി ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസ്സി തന്റെ കരിയറിൽ ഇതുവരെ 7 ബാലൺ ഡിയോർ പുരസ്കാരങ്ങൾ നേടിയപ്പോൾ റൊണാൾഡോ ആകെ 5 ബാലൺ ഡിയോറുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾലോകം കണ്ട ഏറ്റവും വലിയ റിവൽറിയാണ് ഇരുവരും തമ്മിലുള്ളതെന്ന് നിസ്സംശയം പറയാൻ സാധിക്കും.
ഏതായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന അന്റോണിയോ വലൻസിയ ഇരു താരങ്ങളെയും കുറിച്ച് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സി ഇനി എത്ര വർഷം കളിക്കുന്നുവോ ആ ബാലൺ ഡി’ഓറുകളൊക്കെ അദ്ദേഹത്തിന് നേടാൻ കഴിയുമെന്നാണ് വലൻസിയ പറഞ്ഞിട്ടുള്ളത്. റൊണാൾഡോക്ക് സംഭവിച്ച ഏറ്റവും വലിയ മോശം കാര്യമാണ് മെസ്സി എതിർഭാഗത്ത് ഉണ്ടായതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.വലൻസിയയുടെ വാക്കുകളെ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 Antonio Valencia, former Manchester United player: "In the time of the Cristiano and Lionel Messi rivalry, the bad thing for Cristiano was that Messi was also there." This via interview with @DiarioOle. 🇦🇷 pic.twitter.com/Ijw5EbR7mZ
— Roy Nemer (@RoyNemer) August 25, 2022
” മെസ്സിയോട് അദ്ദേഹം ഇനി എത്ര വർഷം കളിക്കുമെന്ന് ചോദിക്കുക. മൂന്നാം നാലോ വർഷമെന്ന് ഉത്തരം ലഭിച്ചേക്കാം. ആ നാല് വർഷത്തെ ബാലൺ ഡിയോർ പുരസ്കാരങ്ങളും അദ്ദേഹത്തിനുള്ളതാണെന്ന് നിങ്ങൾക്ക് കണക്കാക്കാം. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും റിവൽറിയുടെ ഈ കാര്യത്തിൽ റൊണാൾഡോക്ക് സംഭവിച്ച ഏറ്റവും മോശം കാര്യം എന്താണ് എന്ന് നിങ്ങൾക്കറിയുമോ? അത് എതിർഭാഗത്ത് ലയണൽ മെസ്സി ഉണ്ടായതാണ് ” ഇതാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വലൻസിയ പറഞ്ഞിട്ടുള്ളത്.
മെസ്സിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ അദ്ദേഹത്തിന്റെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഈ സീസണിൽ മികച്ച തുടക്കം മെസ്സിക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത റൊണാൾഡോ ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.