CR7 ടീമിന്റെ ശ്രദ്ധ തെറ്റിക്കുന്നു,മെസ്സിയിൽ നിന്നും നിങ്ങൾക്കിത് കാണാനാവില്ല : മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ല. അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുമോ ക്ലബ്ബ് വിടുമോ എന്നുള്ള കാര്യം അവ്യക്തമാണ്. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് താരത്തെ പുറത്തിരുത്തുകയും ചെയ്തിരുന്നു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പോൾ ഇൻസ് റൊണാൾഡോക്കെതിരെ വിമർശനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. അതായത് റൊണാൾഡോ യുണൈറ്റഡിന്റെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ലയണൽ മെസ്സിയിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ നിങ്ങൾക്ക് കാണാനാവില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോയെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുത്തിയത് നിർണായകമായെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഇൻസിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പുറത്തു പോകണം.ഞാൻ യുണൈറ്റഡിൽ ഉണ്ടായിരുന്ന സമയത്ത് ഇതുപോലെ സംഭവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ടീമിൽ ഉണ്ടാകുമായിരുന്നില്ല. ലിവർപൂളിതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയത് വളരെ നിർണ്ണായകമായി. അതിനർത്ഥം റൊണാൾഡോ ഇല്ലെങ്കിലും ടീമിനും താരങ്ങൾക്കും നല്ല രൂപത്തിൽ മുന്നോട്ടു പോകാൻ കഴിയുമെന്നുള്ളതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവരുടെയും ശ്രദ്ധ തെറ്റിക്കുന്നത് റൊണാൾഡോയാണ്.ലയണൽ മെസ്സിയിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ നമുക്ക് കാണാൻ കഴിയില്ല ” ഇതാണ് യുണൈറ്റഡ് ഇതിഹാസം പറഞ്ഞിട്ടുള്ളത്.

ഏതായാലും റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്.പക്ഷേ ഇതെല്ലാം പരിഹരിച്ചുകൊണ്ട് താരം ശക്തമായി തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *