മാനെ തിളങ്ങി,ഗോൾ മഴ പെയ്യിച്ച് ബയേൺ!
ബുണ്ടസ്ലിഗയിൽ ഒരല്പം മുമ്പ് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേണിന് തകർപ്പൻ വിജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ബയേൺ VFL ബോഷുമിനെ ബയേൺ തകർത്തു വിട്ടത്. സൂപ്പർ താരം സാഡിയോ മാനെ ഇരട്ടഗോളുകൾ നേടി കൊണ്ട് തിളങ്ങുകയായിരുന്നു.ഒരു ഗോളും രണ്ട് അസിസ്റ്റുമായി കിംഗ്സ്ലി കോമാനും ബയേണിന് വേണ്ടി തിളങ്ങി.
നാലാം മിനിറ്റിൽ തന്നെ ബയേൺ ഗോൾ വേട്ട ആരംഭിച്ചു.കോമാന്റെ അസിസ്റ്റിൽ നിന്നും സാനെയാണ് ഗോൾ നേടിയത്. 25ആം മിനിറ്റിൽ കിമ്മിച്ചിന്റെ അസിസ്റ്റിൽ നിന്നും ഡി ലൈറ്റ് ഗോൾ നേടി.33-ആം മിനുട്ടിൽ കോമാന്റെ ഗോൾ പിറന്നു.40-ആം മിനുറ്റിൽ മാനെ ഗോൾ നേടിയെങ്കിലും വാർ മുഖാന്തരം അസാധുവാക്കുകയായിരുന്നു. എന്നാൽ 42ആം മിനുട്ടിൽ കോമാന്റെ അസിസ്റ്റിൽ നിന്നും മാനെ വല കുലുക്കി.
3️⃣ games, 3️⃣ wins 💯
— FC Bayern Munich (@FCBayernEN) August 21, 2022
Your reaction to today's result? 😍👇#MiaSanMia #BOCFCB pic.twitter.com/QSWpxTxUsQ
അറുപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാനെ വീണ്ടും ഗോൾ നേടി.69-ആം മിനുട്ടിൽ ഗാമ്പോവ സെൽഫ് ഗോൾ വഴങ്ങിയതോടെ സ്കോർ 6-0 ആയി.76-ആം മിനുട്ടിൽ ഗ്നാബ്രി കൂടി ഗോൾ നേടിയതോടുകൂടി ബയേണിന്റെ ഗോൾപട്ടിക പൂർത്തിയായി.
നിലവിൽ 9 പോയിന്റുള്ള ബയേൺ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇനി മോൺഷെൻഗ്ലാഡ്ബാഷാണ് ബയേണിന്റെ എതിരാളികൾ.