കിരീടം നേടിയാൽ മാത്രം പോരാ,PSG താരങ്ങൾക്ക് മുന്നിൽ വലിയ ലക്ഷ്യം വെച്ചു നൽകി ഗാൾട്ടിയർ!

നിലവിലെ ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി ഇത്തവണയും മികച്ച രൂപത്തിലാണ് തുടങ്ങിയിട്ടുള്ളത്. ആദ്യ രണ്ടു മത്സരത്തിലും വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. അതും മികച്ച വിജയം തന്നെയാണ് പിഎസ്ജി നേടിയിട്ടുള്ളത്. ഇന്നത്തെ മൂന്നാം റൗണ്ട് പോരാട്ടത്തിലും പിഎസ്ജി മിന്നുന്ന വിജയമാണ് ലക്ഷ്യം വെക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ലില്ലിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് ലില്ലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരൊക്കെ ഈ മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചേക്കും.

എന്നാൽ ഈ മത്സരത്തിന് മുന്നേ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് പിഎസ്ജിയുടെ പരിശീലകനായ ഗാള്‍ട്ടിയർ താരങ്ങൾക്ക് മുന്നിൽ ലക്ഷ്യമാക്കിക്കൊണ്ട് നൽകിയിരിക്കുന്നത് ലീഗ് വൺ കിരീടം ചൂടുക എന്നുള്ളത് മാത്രമല്ല. ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ ലീഗ് വൺ പൂർത്തിയാക്കുക എന്നുള്ളതാണ്.

അതായത് ലീഗ് വണ്ണിൽ അൺബീറ്റൺ റൺ അവസാനം വരെ നടത്താനാണ് താരങ്ങളോട് പരിശീലകൻ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ആഴ്സണലായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്.2003/04 ആഴ്സൻ വെങ്ങർക്ക് കീഴിൽ അപരാജിതരായി ലീഗ് സീസൺ അവസാനിപ്പിക്കാൻ ഗണ്ണേഴ്സിന് സാധിച്ചിരുന്നു. ഏതായാലും ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ക്ലബ്ബിനും താരങ്ങൾക്കും കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *