ബാഴ്സയെയും മിലാനേയും പരാജയപ്പെടുത്തി,വണ്ടർ കിഡിനെ സ്വന്തമാക്കി ചെൽസി!

ഈ സമ്മർ ട്രാൻസ്ഫർ ജാലകം പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല. നിരവധി താരങ്ങളെ അവർ ലക്ഷ്യം വെച്ചിരുന്നുവെങ്കിലും അവരെയൊന്നും സ്വന്തമാക്കാൻ ചെൽസിക്ക് സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയായിരുന്നു ചെൽസിയുടെ പദ്ധതികൾക്ക് വിലങ്ങു തടിയായിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ഒരു യുവ സൂപ്പർ താരത്തെ സ്വന്തമാക്കാൻ ചെൽസിക്ക് സാധിച്ചിട്ടുണ്ട്.ആസ്റ്റൻ വില്ലയുടെ വണ്ടർ കിഡായ കാർനി ചുക് വുമേക്കയെയാണ് ചെൽസി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.നേരത്തെ എഫ്സി ബാഴ്സലോണ,Ac മിലാൻ എന്നിവർ താൽപര്യം പ്രകടിപ്പിച്ച താരമായിരുന്നു ഇദ്ദേഹം. എന്നാൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ കാര്യം ഔദ്യോഗികമായി തന്നെ ചെൽസി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

18 കാരനായ ഈ ഇംഗ്ലീഷ് താരത്തിന് വേണ്ടി 20 മില്യൺ പൗണ്ടാണ് ചെൽസി ചിലവഴിക്കുക. 2016 ലായിരുന്നു ആസ്റ്റൻ വില്ല താരത്തെ നോർത്താംപ്റ്റണിൽ നിന്നും സ്വന്തമാക്കിയത്.2020-ൽ ആസ്റ്റൻ വില്ല CEO താരത്തെ പോൾ പോഗ്ബയോടും ഡെല്ലേ അലിയോടുമൊക്കെ താരതമ്യം ചെയ്തത് ഫുട്ബോൾ ലോകത്തെ ശ്രദ്ധയാകർഷിച്ചിരുന്നു.2021 മെയ് മാസത്തിലാണ് ഇദ്ദേഹം തന്റെ സീനിയർ അരങ്ങേറ്റം കുറിച്ചത്.

2020/21 സീസണിൽ ആസ്റ്റൻ വില്ലക്ക് വേണ്ടി 13 മത്സരങ്ങൾ കളിക്കാൻ ചുക് വുമെക്കക്ക് സാധിച്ചിട്ടുണ്ട്.നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,ബയേൺ എന്നിവരൊക്കെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ബാഴ്സയും മിലാനുമായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്. ഏതായാലും താരത്തിന്റെ വരവ് മധ്യനിരക്ക് കൂടുതൽ ഗുണകരമാവുമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *