ഇനി ബെർണാഡോ സിൽവയെയാണോ ടീമിലെത്തിക്കുക? വ്യക്തമായ പ്രതികരണവുമായി ലാപോർട്ട!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഇതുവരെ 5 താരങ്ങളെയാണ് ബാഴ്സ ക്യാമ്പ് നൗവിൽ എത്തിച്ചിട്ടുള്ളത്.ലെവന്റോസ്ക്കി,റാഫീഞ്ഞ,കെസ്സി,ക്രിസ്റ്റൻസൺ,കൂണ്ടെ എന്നിവരാണ് പുതുതായി ബാഴ്സയിൽ എത്തിയ താരങ്ങൾ.

ഇനി ബാഴ്സ ലക്ഷ്യം വെക്കുന്ന മറ്റൊരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവയെയാണ്. താരത്തെ ഉടനെ ടീമിൽ എത്തിക്കുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോൾ ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട മറുപടി നൽകിയിട്ടുണ്ട്. അതായത് നിലവിൽ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിലാണ് തങ്ങൾ ശ്രദ്ധിക്കുന്നതെന്നും ഭാവിയിൽ നോക്കാം എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ സൈൻ ചെയ്ത താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഞങ്ങളുടെ പ്ലാനുകളിൽ ഇല്ലാത്ത ചില താരങ്ങളുണ്ട്, അവരുടെ ഭാവി പരിഹരിക്കുന്നതിലുമാണ് ഫോക്കസ് ചെയ്യുന്നത്. അതിനുശേഷം നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. തീർച്ചയായും സാവിക്ക് കൂടുതൽ താരങ്ങളെ ഇപ്പോഴും ആവശ്യമുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

ഇനി സീസൺ ആരംഭിക്കാൻ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനുള്ളിൽ എല്ലാ താരങ്ങളെയും രജിസ്റ്റർ ചെയ്യാനാണ് ബാഴ്സ ശ്രമിക്കുന്നത്. മാത്രമല്ല സാവിയുടെ പ്ലാനുകളിൽ ഇല്ലാത്ത ചില താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *