മെസ്സി-സുവാരസ് സഖ്യം തകർത്താടിയിട്ടും ബാഴ്സക്ക് നിരാശ, പ്ലയെർ റേറ്റിംഗ് അറിയാം

സൂപ്പർ താരങ്ങളായ മെസ്സിയും സുവാരസും കളം നിറഞ്ഞ് കളിച്ചിട്ടും ബാഴ്സ നിരാശ മാത്രമാണ് ഇന്നത്തെ മത്സരം ബാക്കി വെച്ചത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി സുവാരസും ഇരട്ടഅസിസ്റ്റുകൾ നേടി മെസ്സിയും തിളങ്ങിയിട്ടും ബാഴ്സക്ക് സമനില മാത്രമായിരുന്നു ബാക്കി. ഫലമായി വിലപ്പെട്ട രണ്ട് പോയിന്റുകൾ ബാഴ്സ കൈവിട്ടു കളഞ്ഞു. സെൽറ്റ വിഗോയോട് 2-2 എന്ന സ്കോറിന് സമനില വഴങ്ങാൻ ആയിരുന്നു ബാഴ്സയുടെ വിധി. എന്നിരുന്നാലും മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം മെസ്സി തന്നെയാണ്. 8.9 ആണ് മെസ്സിയുടെ റേറ്റിംഗ്. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരമാണിത്. ബാഴ്സക്ക് 6.61 റേറ്റിംഗ് ലഭിച്ചപ്പോൾ സെൽറ്റ വിഗോ 6.71 ലഭിച്ചു. ഇന്നത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്.

ബാഴ്സലോണ : 6.61
മെസ്സി : 8.9
സുവാരസ് : 8.2
ഫാറ്റി : 6.4
പ്യൂഗ് : 6.6
റാക്കിറ്റിച് : 7.3
വിദാൽ : 6.4
ആൽബ : 6.3
ഉംറ്റിറ്റി : 6.1
പിക്വെ : 6.8
സെമെടോ : 6.1
സ്റ്റീഗൻ : 6.3
ഫിർപ്പോ (സബ്) : 6.1
ഗ്രീസ്‌മാൻ (സബ്) : 6.1
ബ്രാത്വെയിറ്റ് (സബ്) : 5.8
ആർതർ (സബ്) : 5.9

സെൽറ്റ വിഗോ : 6.71
ആസ്‌പാസ്‌ : 7.7
സ്‌മോളോവ് : 7.2
ഗോൺസാലസ് : 6.5
സുവാരസ് : 8.0
യോകുസ്ലു : 7.4
മെണ്ടെസ് : 6.6
വാസ്‌കസ് : 6.7
ഐഡൂ : 6.7
അറാജോ : 6.8
സെയിൻസ് : 6.1
ബ്ലാൻകോ : 5.9
മിന (സബ് ) : 6.3
നൊളിറ്റൊ (സബ് ) : 6.1
ബ്രാഡറിക് (സബ്) : 6.4
മുറില്ലോ (സബ്) : 6.4
റഫിഞ (സബ്) : 6.6

Leave a Reply

Your email address will not be published. Required fields are marked *