ഈ കിരീടം പോച്ചെട്ടിനോക്ക് അർഹതപ്പെട്ടത് : ഗാൾട്ടിയർ!

ഇന്നലെ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനൽ മത്സരത്തിൽ നാന്റെസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.പിഎസ്ജിയുടെ പുതിയ പരിശീലകനായ ഗാൾട്ടിയറുടെ ആദ്യത്തെ ഒഫീഷ്യൽ മത്സരമായിരുന്നു ഇത്. ഈ മത്സരത്തിൽ തന്നെ കിരീടം സ്വന്തമാക്കാൻ ഇപ്പോൾ ഗാൾട്ടിയർക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ ലില്ലിക്ക് മുന്നിൽ പിഎസ്ജി ഈ കിരീടം അടിയറവ് വെച്ചിരുന്നു. അത് തിരിച്ചു പിടിക്കാനും ഇപ്പോൾ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഏതായാലും ഗാൾട്ടിയർ ഈ കിരീടനേട്ടം പിഎസ്ജിയുടെ മുൻ പരിശീലകനായ പോച്ചെട്ടിനോക്ക് സമർപ്പിച്ചിട്ടുണ്ട്.പോച്ചെട്ടിനോയാണ് ഇത് അർഹിക്കുന്നത് എന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വിജയം നേടാനായതിലും കിരീടം പാരീസിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞതിലും ഞാൻ വളരെയധികം ഹാപ്പിയാണ്.ഈ ടീമും ഞാനും ഈ ഫൈനൽ മത്സരം കളിക്കാൻ കാരണം ടീമിനെ ജേതാക്കളാക്കിയ പരിശീലകനാണ്. ഇതിന്റെ ഭൂരിഭാഗവും അർഹതപ്പെട്ടത് പോച്ചെട്ടിനോക്കാണ്. അദ്ദേഹമാണ് കഴിഞ്ഞതവണ ലീഗ് വൺ കിരീടം പിഎസ്ജിക്ക് നേടിക്കൊടുത്തത് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ഗാൾട്ടിയറെ സംബന്ധിച്ചിടത്തോളം മികച്ച ഒരു പ്രീ സീസണാണ് അവസാനിച്ചിട്ടുള്ളത്.ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടാൻ PSG ക്ക് സാധിച്ചിട്ടുണ്ട്.ഇനി ലീഗ് വണ്ണിൽ ക്ലർമോന്റ് ഫൂട്ടിനെയാണ് PSG നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *