ഇങ്ങോട്ട് വരേണ്ട : CR7 നെതിരെ ബാനറുയർത്തി അത്ലറ്റിക്കോ ആരാധകർ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടണമെന്നുള്ള തന്റെ നിലപാടിന് ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഏറ്റവും പുതിയതായി താരത്തെ അത്ലറ്റിക്കോ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പ്രമുഖ മാധ്യമങ്ങളായ മാർക്ക,എഎസ്,Espn എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡ് നുമാൻഷിയക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരത്തിനിടെ ഒരു കൂട്ടം അത്ലറ്റിക്കോ ആരാധകർ ഒരു ബാനർ ഉയർത്തിയിരുന്നു. “CR7 ന് ഇവിടേക്ക് സ്വാഗതമില്ല ” എന്നായിരുന്നു അവർ കുറിച്ചിരുന്നത്. അതായത് റൊണാൾഡോ അത്ലറ്റിക്കോയിലേക്ക് വരേണ്ട എന്നുള്ളത് ആരാധകർ പരസ്യമായി രേഖപ്പെടുത്തുകയായിരുന്നു.
ഇത് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ചയായിട്ടുണ്ട്. മാത്രമല്ല അത്ലറ്റിക്കോയുടെ ആരാധക കൂട്ടായ്മയായ അത്ലറ്റിക്കോസ് ഇന്റർനാഷണൽ യൂണിയൻ ഓഫ് ഫാൻസ് ക്ലബ് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്. റൊണാൾഡോക്ക് വേണ്ടി ശ്രമങ്ങൾ നടത്തേണ്ട എന്നാണ് ഇവർ ക്ലബ്ബിനോട് ആവശ്യപ്പെടുന്നത്.
Atletico Madrid fans held a 'CR7 Not Welcome' sign during their pre-season friendly today 😮 pic.twitter.com/6quSQrXnRG
— ESPN FC (@ESPNFC) July 27, 2022
നേരത്തെ തങ്ങളുടെ നഗരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് റൊണാൾഡോ. മാത്രമല്ല ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി തവണ റൊണാൾഡോ അത്ലറ്റിക്കോക്കെതിരെ ഗോളുകൾ നേടിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണ് ഇപ്പോൾ എതിർപ്പുകൾ ഉയർന്നു വരുന്നത്.
Atletico Madrid fan clubs have published a letter against the of signing Cristiano Ronaldo.
— Football España (@footballespana_) July 27, 2022
"He is the antithesis of the values that constitute our identity."
"Even if, in the unlikely event, a player in clear decadence could guarantee a title, we wouldn't accept his signing." pic.twitter.com/ysaDHyn0C9
അതേസമയം റൊണാൾഡോ അത്ലറ്റിക്കോയിൽ എത്താൻ സാധ്യതയില്ല എന്നുള്ള കാര്യം അവരുടെ പ്രസിഡന്റ് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.