മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി,ലിസാൻഡ്രോ മാർട്ടിനസിന്റെ ആദ്യ പ്രതികരണമിങ്ങനെ!

അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.47 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിട്ടുള്ളത്.5 വർഷത്തെ കരാറിലാണ് ലിസാൻഡ്രോ ഒപ്പ് വെച്ചിട്ടുള്ളത്.

എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷമുള്ള തന്റെ ആദ്യ പ്രതികരണം ഇപ്പോൾ ഈ അർജന്റൈൻ താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈയൊരു മഹത്തായ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞത് വലിയ ഒരു ബഹുമതിയാണെന്നും ഈയൊരു നിമിഷത്തിന് വേണ്ടി താൻ വളരെയധികം കഷ്ടപ്പെട്ടിരുന്നു എന്നുമാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈയൊരു മഹത്തായ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞത് തന്നെ വലിയൊരു ബഹുമതിയാണ്. ഈയൊരു നിമിഷത്തിന് വേണ്ടി ഞാൻ വളരെയധികം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ഇനിയും പുരോഗതി പ്രാപിക്കാൻ വേണ്ടി ഞാൻ സ്വയം ശ്രമിക്കും.എന്റെ കരിയറിൽ ഒരുപാട് മികച്ച ടീമുകളുടെ ഭാഗമാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റലും എനിക്ക് അത് തുടരണം.അതിന് ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട്. പക്ഷേ ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അയാക്സിനും ആരാധകർക്കും ഞാൻ നന്ദി പറയുന്നു. ഇപ്പോൾ മറ്റൊരു പരിതസ്ഥിതിയിലാണ് ഞാൻ എത്തിയിട്ടുള്ളത്.പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായ ഒരു ക്ലബ്ബ് തന്നെയാണ് യുണൈറ്റഡ് ” ഇതാണ് ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

യുണൈറ്റഡിൽ ജോയിൻ ചെയ്യുന്ന എട്ടാമത്തെ അർജന്റൈൻ താരമാണ് ലിസാൻഡ്രോ.Juan Sebastian Veron, Gabriel Heinze, Carlos Tevez, Marcos Rojo, Angel di Maria, Sergio Romero and Alejandro Garnacho എന്നിവരാണ് ഇതുവരെ യുണൈറ്റഡിന് വേണ്ടി കളിച്ച അർജന്റൈൻ താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *