ക്രിസ്റ്റ്യാനോ ഞങ്ങൾക്ക് പറ്റിയ താരമല്ല : വീണ്ടും തള്ളികളഞ്ഞ് ഒലിവർ ഖാൻ!

റൊണാൾഡോ എങ്ങോട്ട് എന്നുള്ളതാണ് ഇപ്പോഴും ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.ക്രിസ്റ്റ്യാനോക്ക് യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട്. എന്നാൽ യുണൈറ്റഡ് ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.റൊണാൾഡോക്കാവട്ടെ അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

അതേസമയം സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കി കഴിഞ്ഞദിവസം ക്ലബ്ബ് വിട്ടുകൊണ്ട് ബാഴ്സയിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ബയേൺ റൊണാൾഡോയെ പരിഗണിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ വീണ്ടും സജീവമായിരുന്നു. എന്നാൽ ഈ അഭ്യഹങ്ങളെ തള്ളിക്കൊണ്ട് ഒരിക്കൽ കൂടി ബയേൺ ഡയറക്ടറായ ഒലിവർ ഖാൻ രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോ തങ്ങൾക്ക് അനുയോജ്യനായ താരമല്ല എന്നാണ് ഇദ്ദേഹം ആവർത്തിച്ചിരിക്കുന്നത്.ഒലിവർ ഖാന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ റൊണാൾഡോയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു ഫന്റാസ്റ്റിക് പ്ലെയറാണ്. പക്ഷേ എല്ലാ ക്ലബ്ബുകൾക്കും അവരുടെതായ ഫിലോസഫിയുണ്ട്.ഞങ്ങൾ ഇപ്പോൾ അദ്ദേഹത്തെ സൈൻ ചെയ്താൽ അദ്ദേഹം ബയേണിനോ ബുണ്ടസ്ലിഗക്കോ ശരിയായ സിഗ്നൽ ആയിരിക്കുമെന്നുള്ള കാര്യത്തിൽ എനിക്കുറപ്പില്ല. ഇത്തരത്തിലുള്ള ഒരു നീക്കം ഞങ്ങളുടെ ആശയങ്ങൾക്ക് അനുയോജ്യമായ ഒന്നല്ല ” ഇതാണ് ഖാൻ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *