പിഎസ്ജിയിൽ വൻ അഴിച്ചു പണി,സൂപ്പർ താരങ്ങൾ ഉൾപ്പടെ 11 താരങ്ങളെ ഒഴിവാക്കും!

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ പിഎസ്ജി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറും ലൂയിസ് കാമ്പോസുമാണ് ഇപ്പോൾ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

അതുകൊണ്ടുതന്നെ ഇരുവരും വലിയ ഒരു അഴിച്ചു പണിയാണ് ലക്ഷ്യം വെക്കുന്നത്. സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള 11 താരങ്ങളെ ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.വൈനാൾഡം,പരേഡസ്,മൗറോ ഇക്കാർഡി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ക്ലബ്ബിലെ സ്ഥാനം നഷ്ടമായേക്കും.

ലായ്വിൻ കുർസാവ,അബ്ദോ ഡിയാലോ,തിലോ കെഹ്റർ,ലിയാൻഡ്രോ പരേഡസ്,ഡാനിലോ പെരീര,ഇദ്രിസെ ഗുയെ,ആണ്ടെർ ഹെരേര,വൈനാൾഡം,ജൂനിയർ എബിമ്പേ,ഡ്രാക്സ്ലർ,മൗറോ ഇക്കാർഡി എന്നിവരെയാണ് ക്ലബ്ബ് ഇപ്പോൾ ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

നിലവിൽ പിഎസ്ജിയുടെ സാലറി ബിൽ ഉയർന്ന തലത്തിലാണുള്ളത്. മാത്രമല്ല പരിശീലകനായ ഗാൾട്ടിയർക്ക് സ്‌ക്വാഡിന്റെ വലുപ്പം കുറക്കുകയും വേണം. അതുകൊണ്ടാണ് ആവശ്യമില്ലാത്ത എല്ലാ താരങ്ങളെയും ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചിട്ടുള്ളത്. ഏതായാലും ഈ താരങ്ങൾക്ക് അനുയോജ്യമായ ഓഫറുകൾ വന്നു കഴിഞ്ഞാൽ പിഎസ്ജി അത് പരിഗണിച്ചേക്കും. പക്ഷേ എല്ലാവരെയും ഈ ട്രാൻസ്ഫറിൽ തന്നെ ഒഴിവാക്കാൻ കഴിയുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *