ബ്രസീലിയൻ സൂപ്പർ താരത്തിന്റെ കാര്യത്തിൽ കരാറിലെത്തി ചെൽസി,ഇനി താരത്തിന്റെ കൈകളിൽ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയുടേത്. നിരവധി ക്ലബ്ബുകൾക്ക് താരത്തിൽ താൽപര്യമുണ്ടായിരുന്നു. എഫ് സി ബാഴ്സലോണ, പേഴ്സണൽ എന്നിവരൊക്കെ താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാലിപ്പോൾ റാഫീഞ്ഞയുടെ കാര്യത്തിൽ പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി കരാറിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.ലീഡ്‌സ് യുണൈറ്റഡുമായാണ് കരാറിൽ എത്തിയിട്ടുള്ളത്.65 മില്യൺ പൗണ്ടോളം നൽകാമെന്നായിരുന്നു ചെൽസിയുടെ ഓഫർ.ഈയൊരു ഓഫർ ലീഡ്‌സ് അംഗീകരിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Chelsea and Leeds have reached full agreement for Raphinha! Official bid accepted around £60/65m [add ons included]. Main part of amount to be paid immediately. It’s done between clubs. 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) June 28, 2022
Talks now ongoing on player side on personal terms and contract. Boehly, on it. pic.twitter.com/gNbc4HbrTa
അതേസമയം റാഫീഞ്ഞയുമായി പേഴ്സണൽ ടെംസിൽ എത്താൻ ചെൽസിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ അതിനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.റാഫീഞ്ഞയുടെ ഏജന്റായ ഡെക്കോക്ക് ഇതിനോടകം തന്നെ ചെൽസി ഒരു ഓഫർ നൽകിയിട്ടുണ്ട്. കാര്യങ്ങൾ എത്രയും പെട്ടെന്ന് തീരുമാനമാക്കാനാണ് ചെൽസിയുടെ ഉടമസ്ഥനായ ബോഹ്ലി ഉദ്ദേശിക്കുന്നത്.
ഏതായാലും റാഫീഞ്ഞ പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീട് ചെൽസിക്ക് തടസ്സങ്ങളൊന്നും ഉണ്ടാവില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ റഹീം സ്റ്റെർലിങ്ങിന് വേണ്ടിയും ചെൽസി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു ഒഫീഷ്യൽ ബിഡ് ചെൽസി സമർപ്പിച്ചുകഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. ഈ രണ്ട് താരങ്ങളെയും എത്തിക്കാൻ കഴിഞ്ഞാൽ മുന്നേറ്റ നിരയിലെ ടുഷെലിന്റെ ട്രാൻസ്ഫർ ടാർഗറ്റുകൾ പൂർണ്ണമായേക്കും.