നിലവിൽ നെയ്മറാണോ വിനീഷ്യസാണോ ബ്രസീലിന്റെ ബെസ്റ്റ് പ്ലയെർ ? ടിറ്റെ പറയുന്നു!

വരുന്ന ഖത്തർ വേൾഡ് കപ്പിൽ പലരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. സൂപ്പർതാരം നെയ്മർ ജൂനിയറും നിലവിൽ മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന വിനീഷ്യസ് ജൂനിയറുമാണ് ബ്രസീലിന്റെ പ്രതീക്ഷകൾ. ആറാം വേൾഡ് കപ്പ് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ടിറ്റെ ബ്രസീൽ ടീമിനെ ഒരുക്കി കൊണ്ടിരിക്കുന്നത്.

ഏതായാലും കഴിഞ്ഞ ദിവസം ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ടിറ്റെയോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് നിലവിൽ നെയ്മർ തന്നെയാണോ ബ്രസീലിന്റെ ഏറ്റവും മികച്ച താരം അതോ ഇത് വിനീഷ്യസ് ജൂനിയറിന്റെ സമയമാണോ എന്നായിരുന്നു ചോദിക്കപ്പെട്ടത്. നെയ്മർ തന്നെയാണ് ഇപ്പോഴും ബ്രസീലിന്റെ വലിയ സ്റ്റാർ എന്നാണ് ഇതിന് മറുപടിയായി കൊണ്ട് ടിറ്റെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നെയ്മർ എന്നും നെയ്മർ തന്നെയാണ്. ഞങ്ങളുടെ ഏറ്റവും വലിയ സ്റ്റാറായി കൊണ്ട് അദ്ദേഹം എന്നും തുടരും. ഇപ്പോഴത്തെ വ്യത്യാസം തിളങ്ങാൻ കഴിയുന്ന അടുത്തുള്ള സ്റ്റാറുകൾ കൂടി തിളങ്ങുന്നു എന്നുള്ളതാണ്. നെയ്മറുടെ മഹത്വം നമുക്കറിയാം. അദ്ദേഹം ഇപ്പോൾ കൂടുതൽ യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടു വരുന്നു. സമയവും എക്സ്പീരിയൻസുമാണ് ഈ പക്വത നിങ്ങൾക്ക് നൽകുക ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ റയലിനു വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു വിനീഷ്യസ് പുറത്തെടുത്തത്. അത് തങ്ങൾക്കും ഗുണകരമാവുമെന്നുള്ള പ്രതീക്ഷയിലാണ് ബ്രസീൽ ടീമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *