അഭിമാനമില്ല,പക്ഷെ..: മറ്റരാസിയെ തല കൊണ്ടിടിച്ചതിനെ പറ്റി സിദാൻ പറയുന്നു!

ഫുട്ബോൾ ലോകത്ത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് 2006-ലെ വേൾഡ് കപ്പ് ഫൈനൽ മത്സരം. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ ഇറ്റലിക്ക് സാധിച്ചിരുന്നു. എന്നാൽ മത്സരത്തിന് അധിക സമയത്ത് ഇതിഹാസതാരമായ സിനദിൻ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു.മറ്റരാസി സിദാനെ പ്രകോപിപ്പിച്ചു എന്നായിരുന്നു ഇതിന്റെ കാരണമായി കൊണ്ട് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്.ഫലമായി സിദാന് റെഡ് കാർഡ് ലഭിക്കുകയും ഫ്രാൻസിന് കിരീടം നഷ്ടമാവുകയും ചെയ്തു.

ഏതായാലും തന്റെ അൻപതാമത്തെ ജന്മദിനത്തോടനുബന്ധിച്ച് സിദാൻ ടെലിഫൂട്ടിന് ഒരു അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ ഈ വിഷയത്തെക്കുറിച്ച് സിദാനോട് ചോദിക്കപ്പെട്ടിരുന്നു. താൻ ചെയ്ത പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നില്ലെന്നും എന്നാൽ ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണ് എന്നാണ് സിദാൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എന്താണ് ചെയ്തത് അതിൽ ഞാൻ അഭിമാനം കൊള്ളുന്നില്ല. പക്ഷേ അത് എന്റെ ഈ യാത്രയുടെ ഭാഗമായിരുന്നു. ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ എല്ലാം പെർഫെക്റ്റായി ചെയ്യാൻ കഴിയണമെന്നില്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ എനിക്കുണ്ടായിരുന്നു എന്നുള്ളത് സത്യമായ കാര്യമാണ്. ഇതൊക്കെ അതിന്റെ ഭാഗമായിരുന്നു. എന്റെ മുൻ സഹതാരമായിരുന്നു ലിസറാസു അന്ന് ഉണ്ടായിരുന്നെങ്കിൽ എന്നെ പിടിച്ചുനിർത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ആ രാത്രിയിൽ അദ്ദേഹം എന്റെയൊപ്പം ഉണ്ടായിരുന്നുവെങ്കിൽ വളരെ പ്രധാനപ്പെട്ടവനാകുമായിരുന്നു. എന്തൊക്കെയായാലും നിങ്ങളുടെ ഭൂതകാലത്തെ തിരുത്താൻ നിങ്ങൾക്ക് സാധിക്കില്ലല്ലോ ” ഇതാണ് സിദാൻ പറഞ്ഞിട്ടുള്ളത്.

2004-ലായിരുന്നു ലിസാറാസു ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും വിരമിച്ചത്.അദ്ദേഹത്തിന്റെ സാന്നിധ്യമായിരുന്നു അന്ന് സിദാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് സിദാന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *