മെസ്സിയുടെ ഡീൽ പിഎസ്ജിയിലെ നേട്ടങ്ങളിൽ ഉൾപ്പെടുത്തി ലിയനാർഡോ!
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചത്. ഇതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചിരുന്നത് സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോയായിരുന്നു.എന്നാൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. ഇതോടുകൂടി ലിയനാർഡോയെ പിഎസ്ജി പുറത്താക്കുകയും ചെയ്തിരുന്നു.
ഏതായാലും കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെക്ക് നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് ലിയനാർഡോ സംസാരിച്ചിരുന്നു.മെസ്സിയെ ടീമിൽ എത്തിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി കൊണ്ടാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.പെലെ,മറഡോണ എന്നിവരെ പോലെയാണ് മെസ്സിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലിയനാർഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
¿Como un trofeo? El traspaso de Messi al #PSG, analizado por uno de sus principales impulsores
— TyC Sports (@TyCSports) June 17, 2022
Leonardo, ya exdirector deportivo del club, habló de todo: la llegada de la Pulga, la renovación de Mbappé que habría acelerado su salida y más.https://t.co/45Vbj0CAMi
” സത്യത്തിൽ അതൊരു അപ്രതീക്ഷിത സംഭവമായിരുന്നു. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. കാരണം മെസ്സി തന്റെ കരിയറിൽ നടത്തിയ ഒരേയൊരു ട്രാൻസ്ഫറിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.പെലെ,മറഡോണ എന്നിവരെ പോലെയാണ് മെസ്സിയും. അതുകൊണ്ടുതന്നെ പിഎസ്ജിയിലെ നേട്ടങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനും ലീഗ് കിരീടങ്ങൾക്കുമൊപ്പം ഞാൻ മെസ്സിയുടെ സൈനിങ്ങും ഉൾപ്പെടുത്തും ” ഇതാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.
ലിയനാർഡോക്ക് പകരമായി കൊണ്ട് ലൂയിസ് കാംപോസിനെ പിഎസ്ജി നിയമിച്ചിരുന്നു. എന്നാൽ ലിയനാർഡോയുടെ ഭാവി എന്തെന്ന് വ്യക്തമല്ല.