ഇവിടെ നിന്നാണ് ആരംഭം,കണ്ടത്തിൽ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് മാനെ!
ഈ കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച സൂപ്പർ താരമാണ് സാഡിയോ മാനെ. മാത്രമല്ല തന്റെ രാജ്യമായ സെനഗലിന് ആഫ്ക്കോൺ കിരീടം നേടിക്കൊടുക്കാനും മാനെക്ക് സാധിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മാനെ കടന്നുപോകുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.
എന്നിരുന്നാലും വന്ന വഴി മാനെ മറന്നിട്ടില്ല.ബാമ്പാലി എന്ന കൊച്ചുഗ്രാമത്തിലെ ചരൽ മൈതാനങ്ങളിൽ പന്ത് തട്ടി കൊണ്ടായിരുന്നു മാനെ വളർന്നിരുന്നത്. കഴിഞ്ഞദിവസം സൂപ്പർതാരം ഈ ഓർമ്മ പുതുക്കുകയും ചെയ്തിട്ടുണ്ട്.അതായത് തന്റെ ഗ്രാമത്തിലെ മഴ പെയ്ത് ചളി നിറഞ്ഞ ഗ്രൗണ്ടിൽ മാനെ പന്ത് തട്ടാനിറങ്ങുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ക്യാപ്ഷനായി കൊണ്ട് മാനെ കുറിച്ചത് ഇങ്ങനെയാണ്.
” എല്ലാം ആരംഭിച്ച ബാമ്പാലി ഗ്രൗണ്ടിൽ ഗാല മാച്ചിന് വേണ്ടി തിരിച്ചെത്തിയിരിക്കുന്നു. എന്റെ സഹോദരങ്ങൾക്കെല്ലാം ഞാൻ നന്ദി അറിയിക്കുന്നു ” ഇതാണ് മാനെ കുറിച്ചിട്ടുള്ളത്.
Sadio Mane playing in a charity match back in his hometown of Banbali in Senegal ❤️🇸🇳
— ESPN FC (@ESPNFC) June 16, 2022
(via sadiomane/Instagram) pic.twitter.com/WGqrvIOMC5
മുൻ ന്യൂകാസിൽ യുണൈറ്റഡ് താരം പാപ്പിസ് സിസ്സേ,മുൻ ലിവർപൂൾ താരം ദിയൂഫ്, നിലവിലെ സെനഗൽ താരമായ ഡിയാഗ്നെ എന്നിവരൊക്കെ മാനെക്കൊപ്പം ഈ ചാരിറ്റി മത്സരം കളിക്കാനുണ്ടായിരുന്നു.
അതേസമയം മാനെയുടെ ക്ലബ്ബിലെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരം ലിവർപൂൾ വിടാൻ തീരുമാനിച്ചിട്ടുണ്ട്.ബയേണിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ലിവർപൂൾ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.