ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവലാണ് ലക്ഷ്യം : തുറന്ന് പറഞ്ഞ് എമി മാർട്ടിനസ്!
അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം തകർപ്പൻ പ്രകടനമാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് നടത്തിയിട്ടുള്ളത്. മിക്ക മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല കോപ്പ അമേരിക്കയും ഫൈനലിസിമയും അദ്ദേഹം അർജന്റീനയോടൊപ്പം കരസ്ഥമാക്കി. കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും സ്വന്തമാക്കിയത് എമി മാർട്ടിനെസ് തന്നെയായിരുന്നു.
എന്നാൽ തന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്താണ് എന്നുള്ളത് എമിലിയാനോ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് വരുന്ന ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവലാണ് തന്റെ ലക്ഷ്യമെന്നാണ് എമി മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂട്ടുകാരുടെയൊപ്പം കോഫി കുടിക്കാൻ പോലും താൻ പുറത്തു പോകാറില്ലെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ TYC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ Emiliano Martínez: "Quiero ser el mejor arquero del Mundial" 🔵⚪️
— TyC Sports (@TyCSports) June 14, 2022
El arquero de Aston Villa se encuentra en Argentina y habló sobre su propósito con la #SelecciónArgentina en #Qatar2022.https://t.co/6sFuRoDINB
” അർജന്റീനയുടെ ദേശീയ ടീമിനൊപ്പം നേട്ടങ്ങൾ കരസ്ഥമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ ലക്ഷ്യങ്ങളാണ് എന്റെ മുമ്പിൽ. ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം കോഫി കുടിക്കാൻ പോലും പുറത്തു പോകാറില്ല. ഞാൻ എന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആവുക എന്നുള്ളതാണ് എന്റെ ലക്ഷ്യം ” ഇതാണ് എമി മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്.
അതേസമയം തന്റെ കാൽമുട്ടിന്റെ പരിക്ക് ഭേദമായിട്ടുണ്ട് എന്നുള്ള കാര്യവും എമി സ്ഥിരീകരിച്ചിട്ടുണ്ട്.