സൂപ്പർ താരങ്ങളുടെ സൂപ്പർ ഗോളുകൾ, കിരീടത്തിന്റെ തൊട്ടടുത്തെത്തി ലിവർപൂൾ
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന് ഉജ്ജ്വലവിജയം. സ്വന്തം മൈതാനമായ ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസിനെ ക്ലോപിന്റെ സംഘം തറപറ്റിച്ചു വിട്ടത്. അലെക്സാണ്ടർ അർണോൾഡ്, സലാഹ്, ഫാബിഞ്ഞോ, സാഡിയോ മാനെ എന്നിവരുടെ ഗോളുകളാണ് ലിവർപൂളിന് ഉഗ്രൻ ജയം നേടികൊടുത്തത്. ലിവർപൂളിന്റെ സമഗ്രാധിപത്യം കണ്ട മത്സരത്തിൽ ഒരുപാട് ഗോളവസരങ്ങൾ കൂടിയും ലിവർപൂളിന് ലഭിച്ചിരിക്കുന്നുവെങ്കിലും മുതലെടുക്കുവാനായിരുന്നില്ല. ജയത്തോടെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ ലിവർപൂളിന് കഴിഞ്ഞു. 31 മത്സരങ്ങളിൽ നിന്ന് 28 വിജയത്തോടെ 86 പോയിന്റാണ് ലിവറിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലേറ്റ സമനിലയുടെ ക്ഷീണം തീർക്കാനും ഈ ജയത്തോടെ സലാഹിനും കൂട്ടർക്കും സാധിച്ചു.
#LIVCRY #ynwa match highlight liverpool 4 0 cristal palace trent arnold, salah, fabinho, mane pic.twitter.com/diKW7TW7vE
— ꦲꦐ꧆ ꦲꦖꦤ りっぱ (@haqihasna) June 24, 2020
ക്രിസ്റ്റൽ പാലസ് ഗോൾ മുഖത്ത് നിരന്തരം ആക്രമണം നടത്തിയ ലിവർപൂളിന് ആദ്യഗോൾ പിറക്കുന്നതിന് വേണ്ടി 23-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മനോഹരമായി പോസ്റ്റിന്റെ വലതുപാർശ്വത്തേക്ക് എത്തിച്ചു കൊണ്ട് അർണോൾഡ് ആദ്യലീഡ് നേടിക്കൊടുത്തു. 44-ആം മിനിറ്റിൽ സലാഹിന്റെ ഗോൾ വന്നു. ഫാബിഞ്ഞോ നീട്ടിനൽകിയ ബോൾ ഒരു പിഴവും കൂടാതെ സലാഹ് ഫിനിഷ് ചെയ്തു. പിന്നീട് ഫാബിഞ്ഞോയുടെ ഊഴമായിരുന്നു. അൻപത്തിയഞ്ചാം മിനുട്ടിൽ ബോക്സിന് ഏറെ വെളിയിൽ നിന്ന് താരം പുറപ്പെടുവിച്ച കരുത്തുറ്റ ലോങ്ങ് റേഞ്ച് ഗോൾ കീപ്പർക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുൻപ് തന്നെ വലയിൽ പതിക്കുകയായിരുന്നു. 69-ആം മിനിറ്റിൽ സാഡിയോ മാനേ ടീമിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. സലാഹ് നൽകിയ പാസ്സ് മാനെ വിജയകരമായി ഫിനിഷ് ചെയ്തു. ഫാബിഞ്ഞോ, സലാഹ്, റോബർട്ട്സൺ എന്നിവരാണ് അസിസ്റ്റുകൾ നേടിയത്.
Highlight Liga Inggris
— Lapaja 22 (@LafajaTottiamo) June 24, 2020
Liverpool 4-0 Crystal Palace#trenalexanderarnold #mohamedsalah #fabinho #sadiomane #highlights #ligainggris #liverpool #liverpudlian pic.twitter.com/aXWM63WD2L