അർജന്റീനയുടെ മത്സരങ്ങൾ കാണാൻ വൻ ഡിമാന്റ്,വേൾഡ് കപ്പിൽ ആരാധകർ കാണാൻ ഏറെ ആഗ്രഹിക്കുന്ന 5 മത്സരങ്ങൾ ഇതാ!
ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.ഇത്തവണ ആരായിരിക്കും കനക കിരീടത്തിൽ മുത്തമിടുക എന്നുള്ളതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന കാര്യം.ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുടെ ആരാധകരും ഇത്തവണ വലിയ ആവേശത്തിലാണ്.കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നായി മാറാൻ അർജന്റീനക്ക് സാധിച്ചിരുന്നു.
എന്തായാലും ഖത്തർ വേൾഡ് കപ്പിൽ ലയണൽ മെസ്സി യുടെയും സംഘത്തിന്റെയും പ്രകടനം കാണാനാണ് ആരാധകരുടെ തിരക്ക്. അതായത് അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റിനാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിട്ടുള്ളത്. വേൾഡ് കപ്പിൽ ആരാധകർ ഏറെ കാണാനാഗ്രഹിക്കുന്ന അഞ്ച് മത്സരങ്ങളുടെ ലിസ്റ്റ് പ്രമുഖ മാധ്യമമായ The Times പുറത്തുവിട്ടിരുന്നു. ഇതിൽ മൂന്നു മത്സരങ്ങളും അർജന്റീനയുടെ മത്സരങ്ങളാണ്.
🇦🇷🎟️Argentina copa el Top-5 de partidos con más demanda de entradas en #Qatar2022
— TyC Sports (@TyCSports) June 10, 2022
En las últimas horas se dieron a conocer los cinco encuentros con más tickets solicitados, y los tres de la albiceleste están entre ellos.https://t.co/qe0l59ol3p
ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിക്കുന്നത് ഫൈനൽ മത്സരമാണ്. അർജന്റീനയുടെ മത്സരങ്ങൾ കൂടാതെ ഇംഗ്ലണ്ട് Vs അമേരിക്ക മത്സരം കാണാനും നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഏതായാലും ടിക്കറ്റിന് വേണ്ടി ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച 5 മത്സരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

ചുരുക്കത്തിൽ അർജന്റൈൻ ആരാധകർ ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ഖത്തറിൽ മെസ്സിക്കും സംഘത്തിനും വേണ്ടി ആർപ്പു വിളിക്കാൻ വൻ ജനക്കൂട്ടം തന്നെ ഉണ്ടാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.