ലോകത്തിലെ ആർക്കും റൊണാൾഡോയുടെ പകരക്കാരനാവാൻ കഴിയില്ല : റഫയേൽ ലിയാവോയെ കുറിച്ച് പോർച്ചുഗൽ പരിശീലകൻ പറയുന്നു!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ കളത്തിലേക്കിറങ്ങുന്നുണ്ട്.ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.കൂട്ടത്തിൽ പോർച്ചുഗീസ് യുവസൂപ്പർ താരമായ റഫയേൽ ലിയാവോയെ കുറിച്ച് മാധ്യമപ്രവർത്തകർ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിൻഗാമിയാവാൻ ലിയാവോക്ക് സാധിക്കുമോ എന്നായിരുന്നു ചോദിക്കപ്പെട്ടിരുന്നത്.എന്നാൽ ലിയാവോക്കെന്നല്ല, ലോകത്തിലെ ആർക്കും തന്നെ ക്രിസ്റ്റ്യാനോക്ക് പകരക്കാരനാവാൻ കഴിയില്ല എന്നാണ് സാന്റോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Portugal head coach Fernando Santos shoots down comparison between Rafael Leao and Cristiano Ronaldo as he explains why they should not be compared https://t.co/1mm7pdkypv
— MilanReports (@MilanReportscom) June 8, 2022
” ക്രിസ്റ്റ്യാനോയും ലിയാവോയും ഒരേ പൊസിഷനിൽ അല്ല കളിക്കുന്നത്. റൊണാൾഡോ എത്ര ഗോളുകൾ അടിച്ചു കൂട്ടി എന്നുള്ളത് പോലും എനിക്കറിയില്ല.റൊണാൾഡോക്ക് പകരക്കാരനാവാൻ ആർക്കും കഴിയില്ല.പോർച്ചുഗല്ലിൽ മാത്രമല്ല, ലോകത്തിൽ തന്നെ റൊണാൾഡോക്ക് പകരക്കാരൻ ഉണ്ടാവില്ല. പക്ഷേ ഇത്തരത്തിലുള്ള താരതമ്യങ്ങൾ നല്ലതല്ല.റഫയേൽ ലിയാവോ ആവേണ്ടത് റഫയേൽ ലിയാവോയാണ്. അദ്ദേഹത്തിന്റെ സവിശേഷതകൾ കൊണ്ടും ക്വാളിറ്റി കൊണ്ടും അദ്ദേഹം പേരെടുക്കണം. അദ്ദേഹം പോർച്ചുഗൽ ടീമിന്റെ ഭാവി വാഗ്ദാനമാണ് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ കഴിഞ്ഞ സീസണിൽ എസി മിലാന് വേണ്ടി ഉജ്ജ്വല പ്രകടനമായിരുന്നു ലിയാവോ പുറത്തെടുത്തത്. ഫലമായി സിരി എയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.