നെയ്മറുടെ പെനാൽറ്റി ഗോൾ തുണയായി,ജപ്പാനെ വീഴ്ത്തി ബ്രസീൽ!
ഒരല്പം മുമ്പ് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ഏഷ്യൻ കരുത്തരായ ജപ്പാനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ നേടിയ പെനാൽറ്റി ഗോളാണ് ബ്രസീലിന് തുണയായത്.
നെയ്മർ,റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയെ നയിച്ചത്. പലപ്പോഴും നല്ല രൂപത്തിലുള്ള മുന്നേറ്റങ്ങൾ ബ്രസീൽ നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ ബ്രസീലിന് സാധിക്കാതെ പോവുകയായിരുന്നു. ബ്രസീലിന് വെല്ലുവിളി ഉയർത്തുന്ന പ്രകടനം തന്നെയാണ് ജപ്പാൻ കാഴ്ച്ചവെച്ചത്.
74 international goals for Neymar
— B/R Football (@brfootball) June 6, 2022
Only three away from equaling Pelé's record as Brazil's all-time top scorer 🇧🇷 pic.twitter.com/6Lqzt1nqxg
ഒടുവിൽ മത്സരത്തിന്റെ 77-ആം മിനുട്ടിൽ ബ്രസീലിന് അനുകൂലമായ പെനാൽറ്റി ലഭിക്കുകയായിരുന്നു.റിച്ചാർലീസണെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം നെയ്മർ ജൂനിയർ ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.