Liverpool Vs Real Madrid,യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലിവർപൂൾ ലക്ഷ്യംവെക്കുന്നത്.
2018-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു കൊണ്ട് റയൽമാഡ്രിഡ് കിരീടം ചൂടുകയായിരുന്നു. ഇതുവരെ ചാമ്പ്യൻസ് ലീഗിൽ ഇരുവരും തമ്മിൽ 8 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ നാലു തവണ റയൽ മാഡ്രിഡ് വിജയിച്ചപ്പോൾ മൂന്നു തവണ ലിവർപൂൾ വിജയിച്ചു.ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഈ മത്സരങ്ങളിൽ നിന്നായി ആകെ 10 ഗോളുകളാണ് റയൽ മാഡ്രിഡ് നേടിയതെങ്കിൽ 8 ഗോളുകൾ ലിവർപൂൾ നേടിയിട്ടുണ്ട്.
ഈ മത്സരത്തിനുള്ള ലിവർപൂളിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്…
— Murshid Ramankulam (@Mohamme71783726) May 28, 2022
Alisson; Alexander-Arnold, Konate, van Dijk, Robertson; Henderson, Fabinho, Thiago; Salah, Mane, Diaz
റയൽ മാഡ്രിഡിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്..
Courtois; Carvajal, Militao, Alaba, Mendy; Modric, Casemiro, Kroos; Valverde, Benzema, Vinicius
ഈ മത്സരത്തിന്റെ ഒരു പ്രഡിക്ഷൻ കൂടി താഴെ നൽകുന്നു…
റയൽ മാഡ്രിഡ് 2-1 ലിവർപൂൾ
ഏതായാലും ഒരു കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.ബെൻസിമയും മോഡ്രിച്ചും വിനീഷ്യസുമടങ്ങുന്ന താരനിരക്ക് വെല്ലുവിളി ഉയർത്തുന്നത് സലായും മാനെയും വാൻ ഡൈക്കുമടങ്ങുന്ന ഒരു സംഘമാണ്. തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്.