എന്ത്കൊണ്ടാണ് സലാ റയലിനെതിരെ പ്രതികാരത്തിന് വേണ്ടി മുറവിളി കൂട്ടുന്നത്?
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. സെമി ഫൈനലിൽ വിയ്യാറയലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ലിവർപൂൾ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് റയൽ ഫൈനലിലെത്തിയത്.
റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയതിനുശേഷം ലിവർപൂളിന്റെ മുഹമ്മദ് സലായുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു. നമുക്കൊരു കണക്ക് തീർക്കാനുണ്ട് എന്നായിരുന്നു സലാ കുറിച്ചിരുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രസ്താവനകൾ സലാ നടത്തിയിരുന്നു. ഫൈനലിൽ റയലിനെ കിട്ടാനായിരുന്നു താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്നും താൻ വളരെയധികം മോട്ടിവേറ്റഡാണ് എന്നുമായിരുന്നു സലാ പറഞ്ഞത്. ചുരുക്കത്തിൽ റയലിനെതിരെയുള്ള പ്രതികാരദാഹത്തിലാണ് നിലവിൽ സലായുള്ളത്.
— Murshid Ramankulam (@Mohamme71783726) May 28, 2022
എന്തുകൊണ്ടാണ് സലാ പ്രതികാരത്തിനു വേണ്ടി മുറവിളി കൂട്ടുന്നത് എന്നുള്ളതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്.2018-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത്.ആ ഒരു പരാജയത്തിനാണ് സലാ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് ആ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സലാക്ക് പരിക്ക് മൂലം കളം വിടേണ്ടി വന്നിരുന്നു.സൂപ്പർ താരം റാമോസിന്റെ ഗുരുതര ഫൗളായിരുന്നു സലാക്ക് പരിക്കേൽക്കാൻ കാരണമായത്. പിന്നീട് കണ്ണീരണിഞ്ഞു കൊണ്ടാണ് സലാ അന്ന് കളം വിട്ടത്.
ആ ഒരു സംഭവ വികാസമാണ് സലായെ ഇത്രയധികം ചൊടിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്ന് മുതലേയുള്ള സലായുടെ ഒരു കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകാൻ പോകുന്നത്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ റയലിനെ ലഭിച്ച കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികാരം തീർക്കാൻ സലാക്ക് കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.