പിഎസ്ജി വിടുകയാണോ? നെയ്മർ ജൂനിയർ തന്നെ പറയുന്നു!
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ ഈ വരുന്ന സമ്മറിൽ പിഎസ്ജി ഒഴിവാക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം ശക്തമായിരുന്നു. മികച്ച ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ ക്ലബ്ബ് അദ്ദേഹത്തെ കൈവിടുമെന്നായിരുന്നു ഫ്രഞ്ച് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്. മാത്രമല്ല അദ്ദേഹത്തെ ഒഴിവാക്കുന്നതിനോട് എംബപ്പേക്ക് എതിർപ്പില്ലെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് നെയ്മർ ജൂനിയർ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് തന്നോട് ഇതേക്കുറിച്ച് ആരും സംസാരിച്ചിട്ടില്ലെന്നും താൻ ക്ലബ്ബിൽ തന്നെ തുടരുമെന്നുമാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ഓ മൈ ഗോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
Neymar (30) says he wants to stay at PSG this summer.https://t.co/5p8SKEeXG0
— Get French Football News (@GFFN) May 25, 2022
” എന്നോട് ഇതേ കുറിച്ച് ആരും ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ എന്റെ ഭാഗം വളരെയധികം വ്യക്തമാണ്. ഞാൻ പിഎസ്ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിലായിരുന്നു നെയ്മർ ജൂനിയർ പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവച്ചത്.2025 വരെയാണ് നിലവിൽ നെയ്മർക്ക് പിഎസ്ജിയുമായി കരാറുള്ളത്. താരത്തെ ഒഴിവാക്കാൻ പിഎസ്ജി ശ്രമം നടത്തിയാലും അത് എളുപ്പത്തിൽ സാധ്യമാകില്ല.താരത്തിന്റെ ഉയർന്ന സാലറിയും വിലയുമാണ് അതിന് തടസ്സമായി നിലകൊള്ളുന്നത്.