ആദ്യമെത്തിയത് ഈ മൂന്ന് താരങ്ങൾ,ഇറ്റലിയെ തകർക്കാൻ അർജന്റീന ഒരുങ്ങുന്നു!
ഫുട്ബോൾ ആരാധകർ ഇനി ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്നത് വരുന്ന ഫൈനലിസിമ പോരാട്ടത്തിലേക്കാണ്. യൂറോപ്പിലെ ചാമ്പ്യൻമാരായ ഇറ്റലിയുടെ എതിരാളികൾ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയാണ്.ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്പ്ളിയിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ അർജന്റൈൻ ടീം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.സ്പെയിനിൽ അത്ലറ്റിക്കോ ബിൽബാവോയുടെ മൈതാനത്ത് വെച്ചാണ് അർജന്റീന പരിശീലനങ്ങൾ നടത്തുക.നേരത്തെ തന്നെ അർജന്റൈൻ സ്റ്റാഫ് അവിടെ എത്തിച്ചേർന്നിരുന്നു.
ഇപ്പോഴിതാ മൂന്ന് താരങ്ങൾ അർജന്റൈൻ ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്.അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോ ഡി പോൾ,എയ്ഞ്ചൽ കൊറേയ എന്നിവരാണ് എത്തിയിട്ടുള്ളത്. ഇരുവരും സ്പെയിനിൽ തന്നെ ആയതുകൊണ്ടാണ് നേരത്തെ ടീമിനൊപ്പം ചേരാൻ സാധിച്ചത്.
#SelecciónArgentina🇦🇷 Los primeros en llegar y el cronograma de la semana
— TyC Sports (@TyCSports) May 23, 2022
Comienza en Bilbao la concentración de la Albiceleste, que el miércoles 1° de junio enfrentará a Italia en Wembley.https://t.co/IlEHVJoWfW
അതേസമയം പ്രതിരോധനിര താരമായ ക്രിസ്റ്റ്യൻ റൊമേറോയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പരിക്ക് മൂലം ടോട്ടൻഹാമിന്റെ അവസാന പ്രീമിയർ ലീഗ് മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.എന്നാൽ പരിശീലനത്തിന് അദ്ദേഹത്തെ ലഭ്യമായേക്കും. ഇനി കൂടുതൽ താരങ്ങൾ ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂലിയൻ ആൽ വരസ്,ഫ്രാങ്കോ അർമാനി എന്നിവർ ടീമിനൊപ്പം ചേരാൻ ഒരല്പം താമസിക്കും. ബുധനാഴ്ച നടക്കുന്ന റിവർപ്ലേറ്റിന്റെ മത്സരത്തിന് ശേഷമാണ് ഇവർ സ്പെയിനിലേക്ക് യാത്രതിരിക്കുക. ശനിയാഴ്ച വരെയാണ് ബിൽബാവോയുടെ മൈതാനത്ത് അർജന്റീന പരിശീലനം നടത്തുക. അതിനു ശേഷം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
ഫൈനലിസിമ മത്സരത്തിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ഇറ്റലി പ്രഖ്യാപിച്ചിരുന്നു. ഏതായാലും ഒരു തീപാറും പോരാട്ടം കാണാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.