സിറ്റിക്കെതിരെ ബുദ്ധിമുട്ടി,PSGക്കെതിരെ കോമഡിയായിരുന്നു : മോഡ്രിച്ച്
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ കരുത്തരായ പിഎസ്ജിയെ കീഴടക്കി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് മുന്നോട്ടു കുതിച്ചത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നശേഷം റയൽ മൂന്നെണ്ണം തിരിച്ചടിക്കുകയായിരുന്നു. സമാനമായ ഒരു തിരിച്ചുവരവായിരുന്നു റയൽ മാഡ്രിഡ് സെമി ഫൈനലിൽ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിയെയായിരുന്നു റയൽ സെമിയിൽ കീഴടക്കിയത്.
ഏതായാലും റയലിന്റെ സൂപ്പർ താരമായ ലൂക്ക മോഡ്രിച്ച് ഈ തിരിച്ചുവരവുകളെ പറ്റി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് സിറ്റിക്കെതിരെയുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും എന്നാൽ പിഎസ്ജിക്കെതിരെയുള്ളത് വളരെയധികം തമാശകൾ നിറഞ്ഞതായിരുന്നു എന്നുമാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 19, 2022
” മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള തിരിച്ചുവരവ് വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു. കാരണം അവിടെ സമയം കുറവായിരുന്നു. പക്ഷേ അവസാന നിമിഷം വരെ ആരാധകരും ടീമും ഉറച്ചുവിശ്വസിച്ചു. അത് റയലിന്റെ DNA യിൽ അലിഞ്ഞു ചേർന്നതാണ്. അവസാനം ഞങ്ങൾ തിരിച്ചു വരിക തന്നെ ചെയ്തു.എന്നാൽ പിഎസ്ജിക്കെതിരെയുള്ള തിരിച്ചുവരവ് വളരെയധികം തമാശ നിറഞ്ഞതായിരുന്നു.ആ 15-20 മിനുട്ടുകൾ വളരെയധികം മാഡ്നെസ്സ് നിറഞ്ഞതായിരുന്നു. കാരണം ബെർണാബുവിലെ ആ രാത്രി വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഒരുപാട് മാന്ത്രിക രാത്രികളാണ് ഞങ്ങളെ ഇപ്പോൾ പാരീസിൽ എത്തിച്ചിരിക്കുന്നത്. മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടെ നേടാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളാണ് റയലിന്റെ എതിരാളികൾ. ഈ മാസം 28 ആം തീയതി പാരീസിൽ വെച്ചാണ് ഈ ഫൈനൽ അരങ്ങേറുക.