ഹാലണ്ടിന്റെ വരവ്,പെപ് ഗ്വാർഡിയോളയുടെ പ്രതികരണമിങ്ങനെ!
ബോറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെ തങ്ങൾ സ്വന്തമാക്കിയ വിവരം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായിത്തന്നെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അവർ പുറത്ത് വിട്ടിരുന്നില്ല. അഞ്ചു വർഷത്തെ കരാറിലായിരിക്കും താരം ഒപ്പിടുക എന്നാണ് അറിയാൻ കഴിയുന്നത്.60 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി സിറ്റി ചിലവിടുക.
ഏതായാലും താരത്തിന്റെ വരവിനെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ചില പ്രതീക്ഷകൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയാണ് സിറ്റി നടത്തിയത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 12, 2022
” ഭാവിയിലേക്കുള്ള ഒരു നല്ല സൂചnaയാണ് ക്ലബ് ഇപ്പോൾ നടത്തിയിട്ടുള്ളത്. ഒരുപാട് വർഷം ഇവിടെ ചിലവഴിക്കാൻ വേണ്ടിയാണ് അദ്ദേഹം വരുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ അദ്ദേഹം പെർഫെക്ടായി കൊണ്ട് ഞങ്ങളുടെ ടീമിൽ അഡാപ്റ്റാവുമെന്നുള്ള കാര്യം എനിക്കുറപ്പുണ്ട്. താരങ്ങളാണ് നിങ്ങളെ നല്ല ഒരു പരിശീലകനാക്കുക. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു യുവതാരമാണ് അദ്ദേഹം.പെർഫെക്റ്റ് പ്രായമാണ് അദ്ദേഹത്തിന്. സാധ്യമായ വേഗത്തിൽ ഇവിടെ ഇണങ്ങി ചേരാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ അദ്ദേഹത്തിന് ചെയ്തുകൊടുക്കുമെന്നുള്ളത് ഉറപ്പാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന ഫോമിൽ തന്നെയാണ് എർലിംഗ് ഹാലണ്ട് കളിച്ചു കൊണ്ടിരിക്കുന്നത്.ജൂലിയൻ ആൽവരസ് കൂടി വരുന്നതോടെ സിറ്റിയുടെ മുന്നേറ്റ നിരയുടെ ശക്തി ഇരട്ടിയാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.