ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടണോ? ബെക്കാം പറയുന്നു!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിൽ തന്നെയാണ് കളിച്ചിട്ടുള്ളത്. 24 ഗോളുകളാണ് താരം ആകെ നേടിയിട്ടുള്ളത്. പക്ഷേ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. കിരീടം നേടാനോ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ വരുന്ന സമ്മറിൽ യുണൈറ്റഡ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സൂപ്പർ താരമായ ഡേവിഡ് ബെക്കാം ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തന്നെ തുടരണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ബെക്കാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 9, 2022
” ലയണൽ മെസ്സിക്കൊപ്പം കഴിഞ്ഞ 15 വർഷത്തെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുക എന്നുള്ളത് അദ്ദേഹത്തിനും ആരാധകർക്കും പ്രധാനപ്പെട്ട ഒരു കാര്യമാണ്. യുണൈറ്റഡിന് അദ്ദേഹം എന്താണ് എന്നുള്ളത് നമുക്കെല്ലാവർക്കുമറിയാം. അദ്ദേഹത്തിന് കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ചത് അദ്ദേഹം ഇപ്പോഴും ചെയ്യുന്നുണ്ട്. ഗോളുകൾ നേടുകയും അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു. അതാണ് ക്രിസ്റ്റ്യാനോ എപ്പോഴും ചെയ്യാറുള്ളത്.ഈ പ്രായത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. അത് അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഒന്നോ രണ്ടോ വർഷങ്ങൾ കൂടിയും അദ്ദേഹം യുണൈറ്റഡിൽ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു ” ഇതാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.
യുണൈറ്റഡിന് അടുത്ത് ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോ മറ്റൊരു ക്ലബ്ബ് തേടിയേക്കുമെന്നുള്ള റൂമറുകൾ ഇപ്പോൾ വ്യാപകമാണ്.