ലാലിഗ കിരീടനേട്ടത്തിൽ റയലിന്റെ ഹീറോസായി ഈ താരങ്ങൾ!
ഇന്നലെ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തിയതോട് കൂടിയാണ് റയൽ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്.35-ആം തവണയാണ് റയൽ മാഡ്രിഡ് ലാലിഗയുടെ രാജാക്കന്മാരാവുന്നത്.ഈ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ക്ലബ്ബിന്റെ ഹീറോസായ ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
1-തിബൌട്ട് കോർട്ടുവ
റയലിന്റെ ഗോൾകീപ്പറായ കോർട്ടുവ ഒരു പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. ഒട്ടേറെ മത്സരങ്ങളിൽ റയലിന് ഒറ്റക്ക് രക്ഷിച്ചത് കോർട്ടുവയായിരുന്നു. ലാലിഗയിലെ എല്ലാ മത്സരങ്ങളും കളിച്ച താരം 14 ക്ലീൻ ഷീറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.29 ഗോളുകൾ മാത്രമാണ് താരം വഴങ്ങിയിട്ടുള്ളത്.സമോറ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ കോർട്ടുവ തന്നെയാണ്.
2- ലുക്ക മോഡ്രിച്ച്
റയൽ മാഡ്രിഡിന്റെ കളി നിയന്ത്രിച്ചിരുന്നത് മോഡ്രിച്ചായിരുന്നു എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.36-ആം വയസ്സിലും ഉജ്ജ്വല പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. ഈ ലാലിഗയിൽ 2 ഗോളുകളും 5 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. താരത്തിന്റെ ആത്മാർത്ഥത ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.
— Murshid Ramankulam (@Mohamme71783726) May 1, 2022
3-ബെൻസിമ
ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് താരമാണ് ബെൻസിമ. ഈ ലാലിഗയിൽ 26 ഗോളുകളും 11 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.പിച്ചിചി ട്രോഫി ഇപ്പോൾ തന്നെ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
4-വിനീഷ്യസ് ജൂനിയർ
റയൽ ആരാധകരെ ഈ സീസണിൽ ഏറെ അത്ഭുതപ്പെടുത്തിയ പ്രകടനം വിനീഷ്യസ് ജൂനിയറിന്റെതാണ്.14 ഗോളുകളും 9 അസിസ്റ്റുകളുമാണ് താരം ഈ ലാലീഗയിൽ കരസ്ഥമാക്കിയിട്ടുള്ളത്.ബെൻസിമയുമായി കാണിക്കുന്ന ഒത്തിണക്കമാണ് റയലിനെ ഈ സീസണിൽ ഏറെ സഹായിച്ചത്.
ഇവരൊക്കെയാണ് റയലിന്റെ ഹീറോസ്.ബാക്കിയുള്ള എല്ലാ താരങ്ങളും തങ്ങളുടേതായ പങ്കുകൾ വഹിച്ചിട്ടുണ്ട്. പക്ഷേ മിന്നുന്ന പ്രകടനം കൊണ്ട് ഈ നാലു താരങ്ങളും വേറിട്ട് നിൽക്കുകയാണ്.