ഡിബാല മറ്റൊരു വമ്പൻ ക്ലബ്ബുമായി ധാരണയിലെത്തി?
യുവന്റസിന്റെ അർജന്റൈൻ സൂപ്പർതാരമായ പൗലോ ഡിബാലയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ തന്നെ യുവന്റസ് അധികൃതർ വ്യക്തമാക്കിയിരുന്നു.ഡിബാല ആവശ്യപ്പെടുന്ന സാലറി നൽകാൻ യുവന്റസ് തയ്യാറായിരുന്നില്ല.ഇതോടെ വരുന്ന സമ്മറിൽ ഡിബാല ക്ലബ് വിട്ടേക്കും.
ഇപ്പോഴിതാ താരം മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനുമായി എഗ്രിമെന്റിലെത്തി എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിബാലയുടെ ഏജന്റുമായി ഇന്റർ മിലാൻ അധികൃതർ ചർച്ചകൾ നടത്തിയിരുന്നു.ആറ് മില്യൺ യൂറോയോളം സാലറിയായി കൊണ്ട് ഇന്റർ വാഗ്ദാനം ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്.
Inter reportedly have agreement with Paulo Dybala’s agents. https://t.co/m6H7rRRICy
— Mundo Albiceleste 🇦🇷 (@MundoAlbicelest) April 27, 2022
2015-ൽ പാലെർമോയിൽ നിന്നായിരുന്നു ഡിബാല യുവന്റസിലെക്കെത്തിയത്.ഈ സീസണിൽ 25 സിരി എ മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും 5 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.താരം ഇന്ററിലേക്ക് ചേക്കേറുകയാണെങ്കിൽ അത് യുവന്റസിന് തന്നെ തിരിച്ചടിയായിരിക്കും.
ഡിബാല ഇന്ററിൽ എത്തുകയാണെങ്കിൽ ക്ലബ്ബിൽ ഉള്ള മൂന്നാമത്തെ അർജന്റൈൻ താരമാവാൻ അദ്ദേഹത്തിന് കഴിയും.ലൗറ്ററോ മാർട്ടിനെസ്,വോക്കിൻ കൊറേയ എന്നിവർ ഇന്റർ മിലാൻ വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അർജന്റൈൻ താരങ്ങളാണ്.ലൗറ്ററോ-ഡിബാല കൂട്ടുകെട്ട് ഉണ്ടായാൽ അത് അർജന്റീനയുടെ ദേശീയ ടീമിനും ഗുണം ചെയ്യും.