മെസ്സിയുടെ ഓരോ ഗോളിനും പിഎസ്ജിക്ക് ചിലവാകുന്നത് വൻ തുക!

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്. കേവലം മൂന്ന് ഗോളുകൾ മാത്രമാണ് ലീഗ് വണ്ണിൽ മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.ആകെ മെസ്സി പിഎസ്ജിക്ക് വേണ്ടി എട്ട് ഗോളുകൾ നേടി. കൂടാതെ 13 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു രസകരമായ കണക്ക് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ പുറത്തുവിട്ടിട്ടുണ്ട്.അതായത് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടമോ കോപ ഡി ഫ്രാൻസോ നേടാൻ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിലെ മെസ്സിയുടെ പ്രകടനത്തിന് പ്രസക്തിയില്ല.

അതേസമയം ലീഗ് വണ്ണിൽ മൂന്ന് ഗോളുകൾ മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്.അതായത് മെസ്സിയുടെ വാർഷിക സാലറി എന്നുള്ളത് 30 മില്യൺ യൂറോയാണ്. അങ്ങനെ വെച്ചു നോക്കുമ്പോൾ മെസ്സി നേടിയ ഓരോ ഗോളിനും 10 മില്യൺ യൂറോ വീതമാണ് പിഎസ്ജിക്ക് ചിലവായിട്ടുള്ളത്.

ചുരുക്കത്തിൽ മെസ്സിയുടെ സൈനിങ് ഈ സീസണിൽ പിഎസ്ജിക്ക് ഗുണം ചെയ്തില്ല എന്ന് തന്നെ വേണം പറയാൻ.എന്നാൽ അടുത്ത സീസണിലെങ്കിലും മെസ്സി കൂടുതൽ മികവിലേക്ക് ഉയരുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജിയും താരത്തിന്റെ ആരാധകരുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *