അർജന്റീനയുടെ വേൾഡ് കപ്പ് ടീമിൽ ഇടം നേടണം : ലെഡെസ്മ

നിലവിൽ മിന്നുന്ന ഫോമിലാണ് കാഡിസിന്റെ അർജന്റൈൻ ഗോൾകീപ്പറായ ജെറെമിയാസ് ലെഡസ്മ കളിച്ച് കൊണ്ടിരിക്കുന്നത്.ഈ ലാലിഗയിൽ 11 ക്ലീൻഷീറ്റുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല എതിരില്ലാത്ത ഒരു ഗോളിന് കാഡിസ് ബാഴ്സയെ അട്ടിമറിച്ച മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു ലെഡസ്മ പുറത്തെടുത്തിരുന്നത്. ആറ് സേവുകളായിരുന്നു അന്ന് താരം നടത്തിയത്.

ഏതായാലും വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടണമെന്നുള്ള ആഗ്രഹം താരമിപ്പോൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ESPN നോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ലെഡസ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എപ്പോഴും അർജന്റീനയുടെ വേൾഡ് കപ്പ് ടീമിൽ ഇടം നേടുന്നതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ട്. ബാഴ്സലോണക്കെതിരെയുള്ള ഇത്തരം മത്സരങ്ങൾ നിങ്ങളെ ആ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.റുള്ളി,എമി മാർട്ടിനെസ്,മുസ്സോ,ഫ്രാങ്കോ അർമാനി എന്നിവരൊക്കെ വളരെ ഉയർന്ന ലെവലിൽ ഉള്ള താരങ്ങളാണ്. പക്ഷേ ടീമിൽ ഇടം നേടാൻ വേണ്ടി ഞാൻ ഈ വഴിയിൽ തന്നെ സഞ്ചരിക്കേണ്ടതുണ്ട്. അർജന്റീന യിലെ ബൊക്ക ജൂനിയേഴ്സ്,റിവർപ്ലേറ്റ് എന്നീ ക്ലബ്ബുകളിൽ അല്ലെങ്കിൽ നിങ്ങളെ അവർ പരിഗണിക്കാൻ സാധ്യത കുറവാണ്. പക്ഷേ ഞാൻ ഇവിടെ സ്പെയിനിലെത്തി രണ്ട് മത്സരം കളിച്ചതോടുകൂടി എനിക്ക് വിളിവന്നു. അത് സ്വാഭാവികമാണ്, കാരണം ലോകത്തിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ലീഗിലാണ് ഞാൻ കളിക്കുന്നത് ” ഇതാണ് ലഡസ്മ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെതന്നെ പൂർത്തിയായിരുന്നു. മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *