എമിലിയാനോ മാർട്ടിനെസ് സിരി എയിലേക്ക്? നോട്ടമിട്ട് വമ്പന്മാർ!

ആസ്റ്റൺ വില്ലയുടെ അർജന്റൈൻ താരമായ എമിലിയാനോ മാർട്ടിനെസ് സമീപകാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഗോൾകീപ്പറാണ്. പ്രത്യേകിച്ച് അർജന്റൈൻ ദേശീയ ടീമിനു വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കാറുള്ളത്. അർജന്റീനക്ക് വേണ്ടി കളിച്ച 16 മത്സരങ്ങളിൽ നിന്ന് 10 ക്ലീൻഷീറ്റുകൾ കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും എമിലിയാനോക്ക് തന്നെയായിരുന്നു.

എന്നാൽ താരവുമായി ബന്ധപ്പെട്ട ഒരു ട്രാൻസ്ഫർ റൂമർ കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് താല്പര്യമുണ്ട്.പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.

32-കാരനായ സെസ്നിയാണ് നിലവിൽ യുവന്റസിന്റെ ഗോൾകീപ്പർ.ആ സ്ഥാനത്തേക്കാണ് ക്ലബ് എമി മാർട്ടിനെസിനെ പരിഗണിക്കുന്നത്.യുവന്റസിന്റെ പരിശീലകനായ അലെഗ്രിയാണ് താരത്തിൽ പ്രത്യേക താല്പര്യമിപ്പോൾ പ്രകടിപ്പിച്ചിട്ടുള്ളത്.

എന്നാൽ എമി മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുമോ എന്നുള്ളത് സംശയകരമാണ്.2020 സെപ്റ്റംബറിലായിരുന്നു എമിലിയാനോ ആഴ്സണൽ വിട്ടുകൊണ്ട് ആസ്റ്റൺ വില്ലയിൽ എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ കരാർ ക്ലബ് പുതുക്കുകയായിരുന്നു.2027 വരെയാണ് എമിലിയാനോക്ക് കരാർ അവശേഷിക്കുന്നത്.ഖത്തർ വേൾഡ് കപ്പ് മുന്നിൽ നിൽക്കാൻ ഒരു കൂടുമാറ്റത്തിന് മാർട്ടിനെസ് തയ്യാറാവില്ല എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *