ബാലൺ ഡി’ഓർ നേടാത്തതിലുള്ള മുൻ ബ്രസീലിയൻ താരത്തിന്റെ വിമർശനം, കടുത്ത ഭാഷയിൽ പ്രതികരിച്ച് നെയ്മർ!

ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ ബ്രസീലിയൻ താരമായിരുന്ന ഫാബിയോ ഒറിലിയോ സൂപ്പർതാരമായ നെയ്മർ ജൂനിയർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയത്.അതായത് നെയ്മർ ജൂനിയർക്ക് ഇതുവരെയും ബാലൺ ഡി’ഓർ പുരസ്കാരം ലഭിക്കാത്തതിനെയായിരുന്നു ഇദ്ദേഹം ലക്ഷ്യം വെച്ചിരുന്നത്.ബാലൺ ഡി’ ഓർ നേടാൻ കഴിയാത്തതിൽ നെയ്മർക്ക് സ്വയം നാണക്കേട് തോന്നണമെന്നായിരുന്നു ഒറിലിയോ പറഞ്ഞിരുന്നത്.

എന്നാൽ നെയ്മർ ജൂനിയർ ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വൃത്തികെട്ട സംസാരം കേട്ട് മടുത്തു എന്നാണ് നെയ്മർ ജൂനിയർ പ്രതികരിച്ചിട്ടുള്ളത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ ഇതിന് മറുപടി നൽകിയത്.നെയ്മർ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരം വൃത്തികെട്ട കാര്യങ്ങൾക്ക് വേണ്ടി മാത്രം വായ തുറക്കുന്ന മുൻ താരങ്ങളെ കൊണ്ട് എനിക്ക് മടുത്തു. ആകെ 5 മിനിറ്റാണ് അദ്ദേഹം ഇന്റർവ്യൂ നൽകിയത്. ആ 5 മിനിറ്റ് മുഴുവനും അദ്ദേഹം മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചാണ് സംസാരിച്ചത്. നിങ്ങൾ വിമർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ എന്തിനാണ് ഇത്തരം വൃത്തികേടുകൾ പറയുന്നത്. അത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ” ഇതാണ് നെയ്മർ ജൂനിയർ കുറിച്ചിട്ടുള്ളത്.

വലൻസിയ,ലിവർപൂൾ,ബ്രസീലിന്റെ അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഒറിലിയോ.അതേസമയം നിലവിൽ മിന്നുന്ന ഫോമിലാണ് നെയ്മർ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി പിഎസ്ജിക്ക് വേണ്ടി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *