അടുത്ത സീസണിൽ മെസ്സി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും : മുൻ ബാഴ്സ താരം!

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് ഗോളുകൾ നേടാൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ സ്വന്തം ആരാധകർ തന്നെ മെസ്സിയെ കൂവി വിളിച്ചിരുന്നു.

എന്നാൽ ലയണൽ മെസ്സിയുടെ കാര്യത്തിൽ മുൻ ബാഴ്സ- പിഎസ്ജി താരമായിരുന്ന ലുഡോവിച്ച് ഗുലി ശുഭാപ്തി വിശ്വാസിയാണ്.അതായത് അടുത്ത സീസണിൽ മെസ്സി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ഫൂട്ട്മെർക്കാറ്റോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലുഡോവിചിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരുകയാണെങ്കിൽ അദ്ദേഹം ടോപിലെത്തുക തന്നെ ചെയ്യും. കാരണം മെസ്സിയൊരു വിന്നറാണ്.അദ്ദേഹം പിഎസ്ജിയിൽ എത്തിയത് മുതൽ എല്ലാവർക്കും ഒരുപാട് പ്രതീക്ഷകളുണ്ട്. അദ്ദേഹത്തിന്റെ ഭാവി എനിക്കറിയില്ല.അദ്ദേഹം പിഎസ്ജിയിൽ തുടരുകയാണെങ്കിൽ അത് മികച്ച ഒരു കാര്യമായിരിക്കും. കാരണം മെസ്സി ഒരു പ്രൊഫഷണലാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ഇവിടെ അഡാപ്റ്റാവുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം ഫ്രഞ്ച് ചാമ്പ്യൻഷിപ്പിനെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലല്ലോ. പക്ഷേ ഇപ്പോൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹം റിവഞ്ച് ചെയ്യുമെന്ന് എനിക്കറിയാം. കാരണം മെസ്സി ഒരു പ്രൊഫഷണലാണ്. അടുത്ത സീസണിൽ പൂർവ്വാധികം ശക്തിയോടെ മെസ്സി തിരിച്ചുവരും” ഇതാണ് ലുഡോവിച്ച് പറഞ്ഞിട്ടുള്ളത്.

പിഎസ്ജിക്ക് വേണ്ടി ആകെ ഇതുവരെ എട്ട് ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാനായിട്ടുള്ളത്.എന്നാൽ 13 അസിസ്റ്റുകൾ കരസ്ഥമാക്കിയ മെസ്സി ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള രണ്ടാമത്തെ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *