മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ കാലഘട്ടത്തേക്കാൾ എന്റെ കാലഘട്ടമായിരുന്നു മികച്ചത് : റൊണാൾഡോ നസാരിയോ
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന താരമാണ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ.നിരവധി ഇതിഹാസങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലായിരുന്നു റൊണാൾഡോ നസാരിയോ കളിച്ചിരുന്നത്.സിനദിൻ സിദാൻ,റൊണാൾഡിഞ്ഞോ,റിവാൾഡോ,ഫിഗോ,മൈക്കൽ ഓവൻ,പവൽ നെദ്വേദ്,ഷെവ്ചെങ്കോ,തിയറി ഹെൻറി,ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട എന്നിവരൊക്കെ തന്നെയും റൊണാൾഡോ നസാരിയോ കളിച്ച അതേ കാലഘട്ടത്തിൽ ഉണ്ടായിരുന്നവരായിരുന്നു.
ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും കളിക്കുന്ന ഈ കാലഘട്ടമാണോ അതോ നിങ്ങളുടെ കാലഘട്ടമാണോ ഏറ്റവും മികച്ചത് എന്ന ചോദ്യം റൊണാൾഡോ നസാരിയോയോട് ചോദിക്കപ്പെട്ടിരുന്നു. തന്റെ കാലഘട്ടം തന്നെയാണ് മികച്ചത് എന്നാണ് റൊണാൾഡോ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ronaldo: "Mi generación fue mejor que la de Messi y Cristiano Ronaldo"
— TyC Sports (@TyCSports) April 16, 2022
El Fenómeno, excrack brasileño, comparó a las estrellas del fútbol del momento con las de su época.https://t.co/yUCJpaliQp
” ഇതിൽ ഏതെങ്കിലും ഒരു ജനറേഷൻ എന്നോട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ , തീർച്ചയായും ഞാൻ എന്റെ കാലഘട്ടം തന്നെയാണ് തിരഞ്ഞെടുക്കുക.അക്കാര്യത്തിൽ യാതൊരു വിധ സംശയങ്ങളുമില്ല.ഇന്നത്തെ ഈ കാലഘട്ടത്തിൽ ഉള്ളവർ മികച്ചവരല്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. ഇന്ന് ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറുമുണ്ട്. അതിനു ശേഷം നമുക്ക് ആരെയും കാണാൻ സാധിക്കില്ല. നിങ്ങളുടെ ലെവലിലേക്ക് അതിനു ശേഷം ആരും വന്നിട്ടില്ല ” ഇതാണ് റൊണാൾഡോ നസാരിയോ പറഞ്ഞിട്ടുള്ളത്.
ബ്രസീലിനോടൊപ്പം രണ്ട് വേൾഡ് കപ്പ് കിരീടങ്ങൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ബാലൺ ഡി’ ഓർ പുരസ്കാരവും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.