റയലിനെതിരെയുള്ള ബാഴ്സയുടെ നാല് ഗോളുകളുടെ വിജയം ഭാഗ്യം കൊണ്ട് : കോർട്ടുവ
കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു വിടാൻ ബാഴ്സക്ക് സാധിച്ചിരുന്നു.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആ മത്സരത്തിൽ സൂപ്പർ താരം ഔബമയാങ് ഇരട്ടഗോളുകൾ നേടിയപ്പോൾ അരൗഹോ,ടോറസ് എന്നിവർ ഓരോ ഗോളുകൾ നേടുകയായിരുന്നു.അന്ന് കോർട്ടുവയായിരുന്നു ഈ നാല് ഗോളുകളും വഴങ്ങിയിരുന്നത്.
എന്നാൽ ബാഴ്സയുടെ ആ വിജയം ആകസ്മികമായി സംഭവിച്ചതാണ് എന്നാണ് ഇതേ കുറിച്ച് കോർട്ടുവ അഭിപ്രായപ്പെട്ടത്. ആ മത്സരത്തിലെ റയലിന്റെ പ്രകടനവും റിസൾട്ടും യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 16, 2022
” അതൊരു മോശം രാത്രിയായിരുന്നു.പക്ഷെ ഞങ്ങൾ അതിൽ നിന്ന് പെട്ടന്ന് മുക്തരായി. കാരണം ഞങ്ങൾ തോൽവിയെ കുറിച്ച് അമിതമായിചിന്തിക്കാറില്ല.പക്ഷെ ആ തോൽവിയിൽ ഞാൻ അസ്വസ്ഥനാണ്.പക്ഷെ തോൽവിക്ക് മുമ്പും ശേഷവും ഉണ്ട് എന്നുള്ളത് വ്യക്തമാണ്. ഞങ്ങളുടെ പ്രകടനവും അതുപോലെതന്നെ മത്സരത്തിന്റെ റിസൾട്ടും നോക്കുകയാണെങ്കിൽ അത് യാദൃശ്ചികമായി മാത്രം സംഭവിച്ചതാണ് ” ഇതാണ് കോർട്ടുവ പറഞ്ഞത്.
അതേസമയം പിഎസ്ജിക്കെതിരെയുള്ള റയലിന്റെ വിജയത്തെ കോർട്ടുവ പ്രശംസിച്ചിട്ടുണ്ട്.ഗംഭീരമായ ഒരു സ്വപ്നമായിരുന്നു ആ വിജയം എന്നാണ് കോർട്ടുവ പറഞ്ഞത്.റയലിന് വേണ്ടി കളിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ് എന്ന് താൻ ചിന്തിച്ച ഒരു രാത്രിയായിരുന്നു അതെന്നും കോർട്ടുവ കൂട്ടിച്ചേർത്തിട്ടുണ്ട്.