സെമി പ്രവേശനത്തിനിടയിലും മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അത്ലറ്റിക്കോ മാഡ്രിഡ് സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു.എന്നാൽ അഗ്രിഗേറ്റിൽ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
എന്നാൽ ഈ സെമി പ്രവേശത്തിനിടയിലും മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്.എന്തെന്നാൽ സൂപ്പർതാരങ്ങളായ കെവിൻ ഡി ബ്രൂയിന,കെയ്ൽ വാക്കർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.ഇരുവരെയും മത്സരത്തിനിടെ പിൻവലിക്കുകയായിരുന്നു. പരിക്കേറ്റ കാര്യം പെപ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
De Bruyne and Walker injuries are 'big trouble' for Man City, says Guardiola #mcfc https://t.co/GQKVUaazL2
— Manchester City News (@ManCityMEN) April 13, 2022
” ഞങ്ങൾ വലിയൊരു പ്രശ്നത്തിലാണ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങൾ ഒരു മത്സരം കളിച്ചത്. ഇപ്പോൾ ഒരുപാട് പേർക്ക് പരിക്കേറ്റു. വരുന്ന ദിവസങ്ങളിൽ എന്താവുമെന്നുള്ളത് എനിക്കറിയില്ല. പക്ഷേ ഈ വിജയം ഞങ്ങൾ ആഘോഷിക്കാൻ പോവുകയാണ്. ചാമ്പ്യൻസ് ലീഗിൽ മൂന്നാം തവണയാണ് ഞങ്ങൾ സെമിയിൽ പ്രവേശിക്കുന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ്. ഞങ്ങൾ ഇക്കാര്യത്തിൽ ഹാപ്പിയുമാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
സിറ്റിയുടെ അടുത്ത മത്സരം എഫ്എ കപ്പ് സെമിയിൽ ലിവർപൂളിനെതിരെയാണ്. ഈ മത്സരത്തിൽ രണ്ടുപേരും കളിക്കുന്ന കാര്യം സംശയത്തിലാണ്. അതേ സമയം മറ്റൊരു സൂപ്പർതാരമായ ജോവോ ക്യാൻസലോക്ക് ഇന്നലത്തെ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സെമി ഫൈനലിന്റെ ആദ്യപാദം ഇദ്ദേഹത്തിന് നഷ്ടമാവും.