നെയ്മർ പിഎസ്ജി വിടുന്നുവോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ!

സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയിൽ ഒരു സമ്മർദ്ദമേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ കൂടി വിമർശന മഴയാണ് നെയ്മർക്ക് ഏൽക്കേണ്ടിവന്നത്.കൂടാതെ പിഎസ്ജി ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

അത്കൊണ്ട് തന്നെ നെയ്മർ ജൂനിയർ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു. പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന് താരത്തിൽ താല്പര്യമുണ്ട്.നെയ്മറെ പോവാൻ പിഎസ്ജി അനുവദിക്കുമെന്നും അറിയാൻ കഴിഞ്ഞിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ ഈ സീസണിന് ശേഷം ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല.അദ്ദേഹം നിലവിൽ പിഎസ്ജിയിൽ ഹാപ്പിയാണ്.അടുത്ത സീസൺ പിഎസ്ജിയിൽ തന്നെ തുടരാനാണ് നിലവിൽ നെയ്മർ തീരുമാനിച്ചിരിക്കുന്നത്.താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ടാണ് ഇക്കാര്യം ഗോൾ ഡോട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2025 വരെയാണ് നെയ്മറുടെ ക്ലബുമായുള്ള കരാർ അവശേഷിക്കുന്നത്.ഇനി നെയ്മർ ക്ലബ് വിടാൻ തീരുമാനിച്ചാൽ പോലും മറ്റൊരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും.താരത്തിന്റെ ഉയർന്ന സാലറിയും ശാരീരികപ്രശ്നങ്ങളുമാണ് നെയ്മർക്ക് തടസ്സമാവുക.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 21 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ ബ്രസീലിനു വേണ്ടി താരം മികച്ച ഫോമിലാണ്. വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വേണ്ടി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 4 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *