വേൾഡ് കപ്പിന് മൂന്ന് അർജന്റൈൻ പരിശീലകർ,തൊട്ടരികിൽ രണ്ട് പേർ!

ഖത്തർ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങൾ അതിന്റെ അന്തിമഘട്ടത്തിലാണ് നിലവിലുള്ളത്.29 ടീമുകളാണ് ഇതുവരെ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ഇനി 3 ടീമുകൾക്ക് കൂടിയാണ് അവസരം അവശേഷിക്കുന്നത്.

ഇതുവരെ മൂന്ന് അർജന്റൈൻ പരിശീലകരാണ് ഖത്തർ വേൾഡ് വേൾഡ് കപ്പിൽ സ്ഥാനമുറപ്പിച്ചിട്ടുള്ളത്.രണ്ട് പരിശീലകർ അവസരം കാത്ത് നിൽക്കുകയാണ്. അർജന്റീനക്കാരായ ഈ അഞ്ച് പരിശീലകർ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം.

1-ലയണൽ സ്കലോണി

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ തോൽവി അറിയാതെയാണ് ലയണൽ സ്‌കലോണിയും സംഘവും ഖത്തർ വേൾഡ് കപ്പിന് വരുന്നത്.39 പോയിന്റുകളാണ് അർജന്റീന ഇതുവരെ നേടിയിട്ടുള്ളത്.ഈ അർജന്റൈൻ പരിശീലകന് കീഴിൽ വലിയ പ്രതീക്ഷകളാണ് ആരാധകർ വെച്ചുപുലർത്തുന്നത്.

2-ഗുസ്താവോ അൽഫാരോ

ചരിത്രം കുറിച്ചു കൊണ്ടാണ് ഇക്വഡോറിനെ അൽഫാരോ വേൾഡ് കപ്പിലേക്ക് നയിക്കുന്നത്.യോഗ്യത റൗണ്ടിൽ നാലാം സ്ഥാനത്താണ് ഇക്വഡോർ ഫിനിഷ് ചെയ്തത്. അർജന്റീനക്കാരനായ അൽഫാരോക്ക് കീഴിൽ 26 പോയിന്റുകളാണ് ഇക്വഡോർ നേടിയിട്ടുള്ളത്.

3-ജെറാർഡോ മാർട്ടിനോ

എൽ സാൽവദോറിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനക്കാരായി കൊണ്ടാണ് മെക്സിക്കോ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.അർജന്റീനക്കാരനായ ജെറാർഡോ മാർട്ടിനോയാണ് ഇവർക്ക് തന്ത്രങ്ങളോതിയത്.

ഈ മൂന്ന് അർജന്റൈൻ പരിശീലകനാണ് ഖത്തർ വേൾഡ് കപ്പിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.രണ്ട് പേർ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്.

4-റിക്കാർഡോ ഗരേക്ക

ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്താണ് പെറു ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ പ്ലേഓഫ് മത്സരത്തിന് യോഗ്യത നേടി.UAE VS ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെയാണ് പെറു പ്ലേ ഓഫ് മത്സരത്തിൽ നേരിടുക. ഈ മത്സരത്തിൽ വിജയിച്ചാൽ പെറുവിന് വേൾഡ് കപ്പ് യോഗ്യത നേടാം.അങ്ങനെയാണ് എന്നുണ്ടെങ്കിൽ പെറുവിന്റെ അർജന്റൈൻ പരിശീലകനായ ഗരേക്കയെയും വേൾഡ് കപ്പിൽ കാണാൻ സാധിക്കും.

5-റൊഡോൾഫോ അറുവാബറേന

UAE യെയാണ് അർജന്റീനക്കാരനായ റൊഡോൾഫോ പരിശീലിപ്പിക്കുന്നത്.ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ പെറുവാണ് UAE യുടെ എതിരാളികൾ. ആ മത്സരത്തിൽ വിജയിച്ചാൽ അർജന്റീനക്കാരനായ റൊഡോൾഫോയും ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവും.

ഇതൊക്കെയാണ് വേൾഡ് കപ്പിലെ അർജന്റൈൻ പരിശീലകർ.പക്ഷെ ഇതിൽ കിരീടഫേവറേറ്റുകളിൽ ഇടം നേടാൻ അർഹതയുള്ളത് അർജന്റീനക്ക് മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *