അർജന്റീനയും ബ്രസീലും കളത്തിൽ, സാധ്യത ഇലവനുകൾ അറിയാം!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ കളത്തിലിറങ്ങുന്നുണ്ട്.ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് ബൊളീവിയയുടെ മൈതാനമായ ലാ പാസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിൽ സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർക്കും വിനീഷ്യസ് ജൂനിയർക്കും കളിക്കാൻ സാധിക്കില്ല. സസ്പെൻഷനാണ് ഇരു താരങ്ങൾക്കും. ഏതായാലും ഗ്ലോബോ നൽകുന്ന ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.
Alisson, Daniel Alves, Marquinhos, Éder Militão and Alex Telles; Fabinho, Bruno Guimarães and Lucas Paquetá; Antony, Coutinho and Richarlison
Seleção desembarca na Bolívia com mira em recorde argentino e pé no freio contra euforia
— ge (@geglobo) March 29, 2022
Tite lembra Argentina de Bielsa, que fez 43 pontos nas Eliminatórias e não passou da 1ª fase na Copa de 2002: "Importante é ver a equipe de novo jogar muito bem" https://t.co/e0aYbwITWW
അതേസമയം മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയും നാളെ കളത്തിൽ ഇറങ്ങുന്നുണ്ട്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരം കളിച്ചേക്കും.
ഏതായാലും പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് നൽകുന്ന സാധ്യത ഇലവൻ താഴെ നൽകുന്നു.
Musso; Montiel, Pezzella, Otamendi, Tagliafico; De Paul, Guido, Palacios; Messi, Julián Álvarez and Di María or Ocampos.
ഈ മത്സരങ്ങൾക്ക് ശേഷം സസ്പെന്റ് ചെയ്യപ്പെട്ട ബ്രസീൽ vs അർജന്റീന മത്സരം കൂടി നടക്കാനുണ്ട്. വരുന്ന ജൂൺ മാസത്തിൽ ഓസ്ട്രേലിയയിൽ വെച്ച് ഈ മത്സരം അരങ്ങേറാനാണ് സാധ്യതകൾ.