റൊണാൾഡോ അകത്തോ പുറത്തോ? വൻ അഴിച്ചു പണിക്കൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്!
ഈ സീസണോട് കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫിന്റെ ക്ലബ്ബുമായുള്ള പരിശീലക കരാർ അവസാനിക്കുക.പുതിയ ഒരു സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.അയാക്സിന്റെ പരിശീലകനായ ടെൻ ഹാഗുമായി യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഈ സീസണിലും ഒരൊറ്റ കിരീടം പോലും നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ പരിശീലകന് കീഴിൽ ഒരു അഴിച്ചുപണിക്കുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.
നിരവധി താരങ്ങൾ ഈ സീസണോട് കൂടി യുണൈറ്റഡ് വിടാനൊരുങ്ങി നിൽക്കുന്നുണ്ട്.പോൾ പോഗ്ബ,എഡിൻസൺ കവാനി എന്നിവരുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. രണ്ടുപേരും കരാർ പുതുക്കാൻ സാധ്യതയില്ല.ക്ലബ് വിടാൻ തന്നെയാണ് നിലവിൽ സാധ്യത കാണുന്നത്.അതേസമയം അവസരങ്ങൾ കുറവായതിനാൽ ജെസെ ലിംഗാർഡും യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്.യുവാൻ മാറ്റ,ലീ ഗ്രാന്റ് എന്നിവരുടെ കരാറുകളും ഈ സീസണോടെ അവസാനിക്കും.ഇവരെയും ക്ലബ്ബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചേക്കും.
— Murshid Ramankulam (@Mohamme71783726) March 26, 2022
അതേസമയം യുണൈറ്റഡ് വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ സാധ്യതയുള്ള കുറച്ച് താരങ്ങളുണ്ട്.ഡീൻ ഹെന്റെഴ്സൺ,ഫിൽ ജോനെസ്,എറിക്ക് ബെയ്ലി,ആൻഡ്രിയാസ് പെരേര എന്നിവരെയൊക്കെ യുണൈറ്റഡ് വിൽക്കാൻ സാധ്യതയുണ്ട്.അതേസമയം ലോണിൽ ഉള്ള ആന്റണി മാർഷ്യൽ,വാൻ ഡി ബീക്ക്,ജെയിംസ് ഗാർനർ,ബ്രാണ്ടൻ വില്യംസ്,അമഡ് ഡയാലോ എന്നീ താരങ്ങളുടെ കാര്യത്തിലൊക്കെ യുണൈറ്റഡ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്.
ഡേവിഡ് ഡിഹിയ,റാഫേൽ വരാനെ,ലൂക്ക് ഷോ,വിക്ടർ ലിന്റലോഫ്,ഹാരി മഗ്വയ്ർ,ആരോൺ വാൻ ബിസാക്ക,ഫ്രഡ്,മക്ടോമിനി,മാറ്റിച്ച്,ബ്രൂണോ ഫെർണാണ്ടസ്,സാഞ്ചോ,എലാങ്ക,റാഷ്ഫോർഡ് എന്നിവയൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തും.
ഇനി ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിലേക്ക് വരാം.ഈ സീസണിൽ പലപ്പോഴും യുണൈറ്റഡിനെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു.ഒരു ഈ വർഷത്തെ കരാർ കൂടി താരത്തിന് അവശേഷിക്കുന്നുണ്ട്. താരം ഇതുവരെ ക്ലബ് വിടാനൊന്നും തീരുമാനമെടുത്തിട്ടില്ല.അതേസമയം യുണൈറ്റഡിൽ എത്തുന്ന പുതിയ പരിശീലകനെ ആശ്രയിച്ചാണ് താരത്തിന്റെ ഭാവി നിലനിൽക്കുന്നത്.താരത്തെ വിൽക്കുകയാണെങ്കിൽ അത് വെയ്ജ് ബില്ലിന്റെ കാര്യത്തിൽ യുണൈറ്റഡിന് ആശ്വാസകരമാകും. ഏതായാലും പുതിയ പരിശീലകന്റെ താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനമെടുക്കുക എന്നാണ് നിലവിൽ പറയാൻ സാധിക്കുക.