ഡിബാലയെ എന്ത് കൊണ്ട് ഒഴിവാക്കി? സ്കലോണി വിശദീകരിക്കുന്നു!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റൈൻ ടീമുള്ളത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക. അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനയുടെ അന്തിമ സ്ക്വാഡിൽ സൂപ്പർ താരം പൗലോ ഡിബാലയെ പരിശീലകൻ സ്കലോണി ഉൾപ്പെടുത്തിയിരുന്നില്ല.ഇതിന്റെ കാരണമിപ്പോൾ അർജന്റൈൻ പരിശീലകൻ വിശദീകരിച്ചിട്ടുണ്ട്.അതായത് ഡിബാല നല്ല ഫോമിലും റിഥത്തിലും അല്ലാത്തതിനാലാണ് പരിഗണിക്കാതിരുന്നത് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്കലോണി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Argentina coach Lionel Scaloni on Lautaro Martínez replacement, Paulo Dybala absence. https://t.co/gZXVpmHZB6
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 24, 2022
” ഞാൻ ഡിബാലയുമായി സംസാരിച്ചിരുന്നു.അദ്ദേഹത്തിന് താളം കണ്ടെത്താനാവാതെ നമ്മൾ അദ്ദേഹത്തെ ടീമിൽ എടുത്താൽ അത് ഡിബാലക്ക് ഒരു ഉപകാരവും ചെയ്യില്ല.ഇക്കാര്യം ഡിബാലക്ക് നന്നായി അറിയാം. അദ്ദേഹത്തിന് ഇത് മനസ്സിലായിട്ടുണ്ട്.കാരണങ്ങൾ എന്തൊക്കെയായാലും ഡിബാല ഇപ്പോൾ മികച്ച നിലയിൽ അല്ല.അത്കൊണ്ട് തന്നെ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയാൽ അത് ഡിബാലയെയും സഹതാരങ്ങളെയും ബാധിക്കും. സതാരങ്ങളും കോച്ചിംഗ് സ്റ്റാഫുമൊക്കെ അദ്ദേഹത്തിന് വളരെയധികം മൂല്യം കൽപ്പിക്കുന്നുണ്ട്.അദ്ദേഹത്തിന് ഇനിയും അവസരങ്ങളുണ്ട്. ഏറ്റവും മികച്ച നിലയിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് ലഭിക്കേണ്ടത്.അല്ലാത്ത പക്ഷം അത് ഒരു മുൻഗണന നൽകലായി പോവും.ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് അദ്ദേഹം എല്ലാത്തിൽ നിന്നും മുക്തനായി കൊണ്ട് ക്ലബ്ബിന് വേണ്ടി മികച്ച രൂപത്തിൽ കളിക്കുകയും അതിവിടെ തെളിയിക്കുകയും ചെയ്യുക എന്നുള്ളതാണ് ” ഇതാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
പരിക്കുകൾ കൊണ്ടും മറ്റു കാരണങ്ങൾകൊണ്ടും സമീപകാലത്ത് മികച്ച ഫോമിലേക്ക് ഉയരാൻ ഡിബാലക്ക് സാധിച്ചിരുന്നില്ല.8 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഈ സിരി എയിൽ താരത്തിന്റെ സമ്പാദ്യം.