ആരാധകർക്ക് വേണ്ടി പോരാടും,ഒരുമിച്ച് ആഘോഷിക്കാം : പ്രതീക്ഷയോടെ ഇവാൻ പറയുന്നു!
ഇന്ന് നടക്കുന്ന ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സുള്ളത്.ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7:30-ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.
ആദ്യമായാണ് ഹൈദരാബാദ് എഫ്സി ഫൈനൽ കളിക്കുന്നത്.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണ്. കഴിഞ്ഞ രണ്ട് തവണയും നഷ്ടമായ കിരീടം ഇത്തവണ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
All set for the fireworks to begin. 💥#HFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/gamsSqA8xl
— K e r a l a B l a s t e r s F C (@KeralaBlasters) March 20, 2022
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരുന്നു. കൂട്ടത്തിൽ ആരാധകരെ പരാമർശിക്കാനും ഇദ്ദേഹം മറന്നിരുന്നില്ല. ആരാധകർക്ക് വേണ്ടി പോരാടുമെന്നും ഒരുമിച്ച് ആഘോഷിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് താൻ ഉള്ളതെന്നുമാണ് ഇവാൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഫുട്ബോളിൽ ആരാധകർക്ക് വലിയൊരു സ്ഥാനമുണ്ട്. കാരണം അതൊരു വികാരമാണ്. ഈ കുടുംബത്തിന്റെ ഭാഗമാവാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. കളത്തിൽ ഞങ്ങൾ ഞങ്ങളുടെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും. ആരാധകർക്ക് വേണ്ടി ഞങ്ങൾ പോരാടും. ഈ ബാഡ്ജിന് വേണ്ടി ഞങ്ങൾ പോരാടും. ഒരു മികച്ച ടീമായി മാറാൻ ശ്രമിക്കും. ആരാധകർക്ക് ഞാൻ നന്ദി പറയുന്നു. കാരണം ഒരു വലിയ പിന്തുണയാണ് അവർ ഞങ്ങൾക്ക് നൽകുന്നത്. ഞങ്ങളുടെ താരങ്ങൾ അത് അർഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒരുമിച്ച് ആഘോഷിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്” ഇതാണ് ഇവാൻ പറഞ്ഞിട്ടുള്ളത്.