സലാ ലിവർപൂൾ വിടുമോ? പിഎസ്ജിയും ബാഴ്സയും രംഗത്ത്!
ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തുന്നുണ്ട്. പക്ഷേ സലാ ആവശ്യപ്പെടുന്ന സാലറി നൽകാൻ ലിവർപൂൾ തയ്യാറായിട്ടില്ല.അത്കൊണ്ട് തന്നെ ലിവർപൂളിന്റെ ഓഫർ സലാ നിരസിച്ചിരുന്നു.
ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.അതായത് സലാക്ക് ലിവർപൂളിലും പ്രീമിയർ ലീഗിലും തുടരാൻ താല്പര്യമില്ല.മറ്റൊരു ചലഞ്ചിന് സമയമായി എന്ന് വിശ്വസിക്കുന്ന സലാ ഈ സീസണിന് ശേഷമോ അടുത്ത സീസണിന് ശേഷമോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. ലിവർപൂൾ തന്നെ പോകാൻ അനുവദിക്കുമെന്നാണ് താരമിപ്പോൾ വിശ്വസിക്കുന്നത്.
https://twitter.com/Mohamme71783726/status/1505088066062807040?t=vctgH4XL2XyD7oonTd2o4Q&s=19
സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ,ഫ്രഞ്ച് ശക്തികളായ പിഎസ്ജി എന്നിവരാണ് താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സലായുമായി ബാഴ്സ ചർച്ച നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഇത്തവണയും സാമ്പത്തിക പ്രശ്നങ്ങൾ ബാഴ്സയെ അലട്ടുന്നുണ്ട്.ഈ സീസണിൽ താരം ക്ലബ് വിടുകയാണെങ്കിൽ 100 മില്യൺ യൂറോയെങ്കിലും ലിവർപൂൾ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കൂടാതെ താരത്തിന്റെ സാലറിയും പരിഗണിക്കണം. ഇങ്ങനെ നോക്കുമ്പോൾ ബാഴ്സക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാണ്.
അതേസമയം പിഎസ്ജിക്കും താരത്തിന്റെ കാര്യത്തിൽ താല്പര്യമുണ്ട്. അതായത് സൂപ്പർതാരം കിലിയൻ എംബപ്പെ ക്ലബ്ബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് മറ്റൊരു മികച്ച താരത്തെ എത്തിക്കാനാണ് പിഎസ്ജിയുടെ പദ്ധതി.ആ സ്ഥാനത്തേക്കാണ് സലായെ ഇവർ പരിഗണിക്കുന്നത്. സാമ്പത്തികപരമായി നല്ല ഒരു ഓഫർ നൽകാൻ പിഎസ്ജി തയ്യാറാണ്.ഏതായാലും ഏത് രൂപത്തിലുള്ള ഒരു തീരുമാനമായിരിക്കും സലാ തന്റെ ഭാവിയുടെ കാര്യത്തിൽ കൈക്കൊള്ളുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.